Full Site Search  
Thu Jan 18, 2018 19:21:18 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;
Large Station Board;


BAND/Banaswadi (3 PFs)
ಬಾನಸವಾಡಿ     बानसवाडि

Track: Single Electric-Line

Type of Station: Regular
Number of Platforms: 3
Number of Halting Trains: 32
Number of Originating Trains: 3
Number of Terminating Trains: 4
Jayabharathi Nagar, Maruthi Sevanagar, Bangalore
State: Karnataka
add/change address
Elevation: 911 m above sea level
Zone: SWR/South Western
Division: KSR Bengaluru (Bangalore)
 
 
5 Travel Tips
No Recent News for BAND/Banaswadi
Nearby Stations in the News

Rating: 2.4/5 (67 votes)
cleanliness - average (9)
porters/escalators - average (8)
food - poor (8)
transportation - average (9)
lodging - average (8)
railfanning - average (9)
sightseeing - average (8)
safety - average (8)

Nearby Stations

BNCE/Bengaluru East (Bangalore) 1 km     BYPL/Baiyyappanahalli 3 km     BNC/Bengaluru Cantt. (Bangalore) 4 km     KJM/Krishnarajapuram 5 km     CSDR/Channasandra 5 km     HEB/Hebbal 8 km     SBC/KSR Bengaluru City Junction (Bangalore) 8 km     HDIH/Hoodi Halt 10 km     KDGH/Kodigehalli 11 km     THSA/Thanisandra 11 km    

Station News

Page#    Showing 1 to 20 of 38 News Items  next>>
Jan 13 2018 (14:12)  Bus service and Prepaid auto service will be soon from Bansawadi Station (localnews.manoramaonline.com)
back to top
SWR/South Western  -  

News Entry# 326883     
   Past Edits
This is a new feature showing past edits to this News Post.
Posted by: MCPNBR~  472 news posts
 
 
ഓട്ടോ കൊള്ളയ്ക്ക് പ്രീപെയ്ഡ് പൂട്ട് Saturday 13 January 2018 09:30 AM IST
by സ്വന്തം ലേഖകൻ
ബെംഗളൂരു ∙ ബാനസവാടി റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഉടൻ പ്രവർത്തന സജ്ജമാക്കാൻ നടപടിയുമായി ബെംഗളൂരു ഈസ്റ്റ് ട്രാഫിക് പൊലീസ്. പ്രീപെയ്ഡ് രസീത് നൽകുന്നതിനുള്ള മെഷീൻ രണ്ടു ദിവസത്തിനകം ലഭിക്കുന്നതോടെ കൗണ്ടർ പൂർണതോതിൽ പ്രവർത്തനം തുടങ്ങുമെന്നു ട്രാഫിക് എസിപി(ഈസ്റ്റ്) രാജ ഇമാം കാസിം അറിയിച്ചു. നിലവിൽ ഇവിടെ രാത്രി ബീറ്റ് നടത്തുന്ന ട്രാഫിക് ഇൻസ്പെക്ടറുടെയും കോൺസ്റ്റബിളിന്റെയും സേവനം പൊലീസ് സ്ഥിരം എയ്ഡ്പോസ്റ്റ് സ്ഥാപിക്കുന്നതു വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബസ്
...
more...
സർവീസ് ഉടൻ
ബാനസവാടി സ്റ്റേഷനിൽ നിന്നു മജസ്റ്റിക്കിലേക്കു ബസ് സർവീസ് തുടങ്ങാൻ സർവജ്ഞനഗർ എംഎൽഎ എന്ന നിലയിൽ ബെംഗളൂരു വികസനമന്ത്രി കെ.ജെ. ജോർജ് 11നു ബിഎംടിസി എം‍ഡി വി.പൊന്നുരാജിന് ഔദ്യോഗികമായി കത്തയച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യമാണ് മന്ത്രി ഉന്നയിച്ചിട്ടുള്ളത്.
ഇതനുസരിച്ച് എത്രയും വേഗം സർവീസ് ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ പ്രതികരിച്ചിട്ടുണ്ട്. സ്റ്റേഷനിലേക്കുള്ള റോഡ‍ുകൾ ഇടുങ്ങിയതായതിനാൽ ബിഎംടിസിയുടെ വലുപ്പം കുറഞ്ഞ മിനി ബസുകൾ ആയിരിക്കും ഇവിടേക്കു സർവീസ് നടത്തുക. ഇവിടെ നിന്നു മജസ്റ്റിക്കിൽ എത്തുന്നവർക്കും മെട്രോയിലും ബിഎംടിസി ബസുകളിലുമായി നഗരത്തിന്റെ മറ്റുഭാഗങ്ങളിലേക്കു പോകാനാകും.
മീറ്റർനിരക്കിൽ യാത്ര
ഓട്ടോക്കാരുടെ ചൂഷണത്തിനിരയാകാതെ മീറ്റർ നിരക്കിൽ യാത്ര ചെയ്യാമെന്നതാണ് പ്രീ–പെയ്ഡ് കൗണ്ടർ കൊണ്ടുള്ള ഗുണം. അതിരാവിലെയുള്ള യാത്രയ്ക്ക് സാധാരണ നിരക്കിനോടു ചേർത്തു പകുതി തുകകൂടി നൽകേണ്ടിവരുമെങ്കിലും ഓട്ടോക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നതിനേക്കാൾ വളരെ കുറവായിരിക്കുമിത്.
നിലവിൽ ബാനസവാടി സ്റ്റേഷനിൽ പ്രീ–പെയ്ഡ് കൗണ്ടർ ഉണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. കൗണ്ടർ തുടങ്ങിയാൽ മീറ്റർ നിരക്കിൽ സർവീസ് നടത്തുന്ന ഓട്ടോക്കാർക്കും ഗുണകരമാകുമെന്നു മൂന്നു പതിറ്റാണ്ടിലേറെയായി നഗരത്തിൽ ഓട്ടോ ഓടിക്കുന്ന താനൂർ സ്വദേശി ബഷീർ പറയുന്നു.
കൗണ്ടർ നിലവിൽ വരുന്നതോടെ എല്ലാ ഓട്ടോക്കാർക്കും മാന്യമായ വരുമാനം ലഭിക്കും. പ്രീ–പെയ്ഡ് കൗണ്ടറുകളുള്ളപ്പോഴും മുൻകാലങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. പോകേണ്ട സ്ഥലം പറഞ്ഞാലും അതിനടുത്തുള്ള സ്ഥലത്തേക്കുള്ള രസീതായിരിക്കും കൗണ്ടറിൽ നിന്നു ലഭിക്കുക. ഈ സ്ഥലം എത്തുമ്പോൾ തുടർന്നുള്ള യാത്രയ്ക്ക് വീണ്ടും അമിതകൂലി ആവശ്യപ്പെടുമായിരുന്നു. എന്നാൽ ദൂരത്തിന് അനുസരിച്ച് കൃത്യമായ നിരക്ക് രേഖപ്പെടുത്തുന്ന കംപ്യൂട്ടർ ബില്ലിങ് ഇത്തരം തട്ടിപ്പുകൾക്കും തടയിടും.
പുലർച്ചെ 04.05ന് എത്തുന്ന എറണാകുളം–ബാനസവാടി സൂപ്പർഫാസ്റ്റ്(22607–08, 12683–84) ട്രെയിനുകൾക്കു പുറമെ രാവിലെ 06.05ന് എത്തുന്ന കണ്ണൂർ–യശ്വന്ത്പുര എക്സ്പ്രസി(16527–28)ലെ യാത്രക്കാർക്കും പ്രീ–പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രയോജനകരമാകും.
Jan 11 2018 (17:54)  മന്ത്രിമാർ ഇടപെട്ടു; ബാനസവാടിയിൽ എയ്ഡ് പോസ്റ്റും ബസ് സർവീസും | (localnews.manoramaonline.com)
back to top
Other NewsSWR/South Western  -  

News Entry# 326746     
   Past Edits
Jan 11 2018 (17:54)
Station Tag: Banaswadi/BAND added by MCPNBR~/261443

Jan 11 2018 (17:54)
Train Tag: Ernakulam - Banaswad‌i Superfast Express/22607 added by MCPNBR~/261443

Jan 11 2018 (17:54)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443
Posted by: MCPNBR~  472 news posts
 
 
മന്ത്രിമാർ ഇടപെട്ടു; ബാനസവാടിയിൽ എയ്ഡ് പോസ്റ്റും ബസ് സർവീസുംThursday 11 January 2018 07:34 AM IST
by സ്വന്തം ലേഖകൻ
ബെംഗളൂരു ∙ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നു ബാനസവാടിയിലേക്ക് രണ്ട് എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ മാറ്റിയതിനെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾക്കും തുടർ യാത്രാ ദുരിതത്തിനും പരിഹാരവുമായി ബെംഗളൂരു വികസന മന്ത്രി കെ.ജെ ജോർജ്. പുലർച്ചെ നാലു മണിക്കും മറ്റും ഇവിടെ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷാർഥം സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ ടി.സുനീൽ കുമാറിനും ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്രയ്ക്കും നിർദേശം നൽകി.
എയ്ഡ്
...
more...
പോസ്റ്റ് സ്ഥാപിക്കും വരെയുള്ള താൽക്കാലിക സംവിധാനമായി, പുലികേശിനഗർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെയും കോൺസ്റ്റബിളിനെയും ഇവിടെ സ്ഥിരം ഡ്യൂട്ടിക്ക് നിയോഗിക്കുമെന്ന് ബെംഗളൂരു ഈസ്റ്റ് ട്രാഫിക് എസിപി രാജാ ഇമാം കാസിം അറിയിച്ചു. ബാനസവാടി സ്റ്റേഷൻ പരിധിയിൽ രാത്രി ജോലിയിലുള്ള ട്രാഫിക് പൊലീസുകാർ തന്നെയായിരിക്കും അതിരാവിലെ ട്രെയിൻ എത്തുമ്പോൾ പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിക്കുണ്ടാകുക. നിലവിലുള്ള രണ്ടോ മൂന്നോ ആർപിഎഫ് കോൺസ്റ്റബിൾമാരുടെ സേവനത്തിനു പുറമെയാണിത്.
മലയാളി സംഘടനകൾ സജീവമായി രംഗത്ത്
മനോരമ വാർത്തയുടെ അടിസ്ഥാനത്തിൽ, ഇന്നലെ രാവിലെ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സെക്രട്ടറി പി.സി. വിഷ്ണുനാഥിനെയും കണ്ട് ബാനസവാടിയിലെ യാത്രാ പ്രശ്നങ്ങൾ അറിയിച്ചിരുന്നു. മലയാളികളോടുള്ള റയിൽവെയുടെ അവഗണനയാണിതെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയെ കൂടി കാണാൻ നിർദേശിച്ച് ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡി ഇവർക്കു കത്തു നൽകുകയായിരുന്നെന്നു ജനറൽ സെക്രട്ടറി വിനു തോമസ് പറഞ്ഞു.
പുലർച്ചെഎത്തുന്ന യാത്രക്കാർക്കു വേണ്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ഹെൽപ് ഡെസ്ക് സൗകര്യം സജീവമായി തുടരുമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാറും അറിയിച്ചു. ഓട്ടോക്കൂലിയെ കുറിച്ചുള്ള അവബോധം നൽകാനായി നിരക്കുകൾ വ്യക്തമാക്കുന്ന ലഘുലേഖയും വിതരണം ചെയ്യും.
വഴിവിളക്കുകൾ തെളി‍ഞ്ഞു; ബിഎംടിസി ബസ് എത്തും
മന്ത്രി ജോർജ് വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ശങ്കറിനോട് സ്റ്റേഷൻ പരിസരത്ത് രാത്രിവെളിച്ചം ഉറപ്പാക്കാൻ നിർദേശം നൽകി. തുടർന്ന്, ജയ്ഭാരത് നഗർ മെയിൻ റോഡിലെ വഴിവിളക്കുകൾ എല്ലാം കത്തുന്നതായി ഉറപ്പു വരുത്തിയതായി ശങ്കർ അറിയിച്ചു. സ്റ്റേഷനിൽ നിന്നുള്ള ഇടറോഡികളിലെല്ലാം വരുംദിവസങ്ങളിൽ ബൾബുകളിടും.ഇതു കൂടാതെ യാത്രാദുരിതം കണക്കിലെടുത്ത് പുലർച്ചെ ബാനസവാടി സ്റ്റേഷനിൽനിന്ന് മജസ്റ്റിക്കിലേക്ക് ബസ് സർവീസ് നടത്താൻ ബിഎംടിസി ചെയർമാൻ എം.നാഗരാജ് യാദവിനോടു മന്ത്രി ജോർജും ഗതാഗത മന്ത്രി എച്ച്.എം രേവണ്ണയും നിർദേശിച്ചു.
മന്ത്രി ജോർജിന്റെ മണ്ഡലമായ സർവജ്ഞനഗറിലാണ് ബാനസവാടി റയിൽവെ സ്റ്റേഷൻ. സ്ഥലം എംഎൽഎ എന്ന നിലയ്ക്ക് ഒൗദ്യോഗിക കത്ത് രണ്ടു ദിവസത്തിനകം നൽകുന്നതോടെ, സർവീസ് ആരംഭിക്കാനാകുമെന്ന് നാഗരാജ് ഉറപ്പു നൽകി.അതേ സമയം ഇവിടെ ബസ് അനുവദിച്ചാൽ തന്നെ സ്റ്റേഷൻ വളപ്പിലെ നിലവിലുള്ള പാർക്കിങ് സൗകര്യം അപര്യാപ്തമാണെന്ന് ആശങ്കയുണ്ട്. ഇവിടേക്കുള്ള ഇടുങ്ങിയ റോഡുകളാണ് ബസ് സർവീസിനു തടസമാകുന്ന മറ്റൊരു ഘടകം. അതിനാൽ, എറണാകുളം - ബാനസവാടി സൂപ്പർഫാസ്റ്റ് (22607, 12683) ബെംഗളൂരുവിലെത്തുന്ന മൂന്നു ദിവസങ്ങളിൽ മാത്രമായി ബിഎംടിസി സർവീസ് ആദ്യഘട്ടത്തിൽ ചുരുക്കിയേക്കും.
∙∙∙
ആർപിഎഫ് സ്ഥലം അനുവദിച്ചാലുടൻ ബാനസവാടിയിൽ ലോക്കൽ പൊലീസിന്റെ സ്ഥിരം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാനാകും. ഇതിനായി സ്ഥലം വിട്ടു നൽകാൻ റയിൽവെ ഡിവിഷനൽ മാനേജരോട് അടുത്ത ദിവസം തന്നെ ആവശ്യപ്പെടും. സ്റ്റേഷനിലെ പ്രശ്നങ്ങൾ സ്ഥിരമായി വിലയിരുത്താൻ ഉദ്യോഗസ്ഥരോടും നിർദേശിച്ചിട്ടുണ്ട്.
Jan 10 2018 (10:17)  Bengaluru: New train terminus brings misery for passengers (www.newindianexpress.com)
back to top
Commentary/Human InterestSWR/South Western  -  

News Entry# 326643   Blog Entry# 2986876     
   Past Edits
Jan 10 2018 (10:17)
Station Tag: Banaswadi/BAND added by karbang~/50057

Jan 10 2018 (10:17)
Train Tag: Banaswadi - Ernakulam Superfast Express/22608 added by karbang~/50057

Jan 10 2018 (10:17)
Train Tag: Ernakulam - Banaswad‌i Superfast Express/22607 added by karbang~/50057

Jan 10 2018 (10:17)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by karbang~/50057

Jan 10 2018 (10:17)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by karbang~/50057
Posted by: karbang~  419 news posts
 
 
Bengaluru Railway Division’s move to shift the terminus of Ernakulam-bound trains from the Krantivira Sangolli Rayanna Railway Station to Banaswadi from January 4 has made reaching home after a train journey an untold misery for hundreds of passengers.
When this reporter and a photographer visited the Banaswadi station at 4 am on Tuesday to take stock of the situation, it was an eerie atmosphere all around. The only official spotted here was the station master in his cabin. A few auto drivers sleeping inside were around. A small group of do-gooders from the Kerala Samajam, a socio-cultural organisation working for the benefit of Malayalis in the city, were bearing the terrible chill and awaiting the arrival of the train on Platform no.
...
more...
1.
Instead of the scheduled time of 4 am, the Bengaluru-Ernakulam Express reached only at 4.50 am. One woman passenger, shocked at the emptiness of the station summed it up aptly: “It feels like as if the train have dumped us in the middle of a forest and just left.”
With the waiting room too not opened till 7 am, passengers were literally spotted hanging around the railway station trying to kill time. The only tea stall, which began opening early since January 4, was crowded.
Railways has to revoke the decision: Kerala Samajam
Bengaluru: The Kerala Samajam has taken on the role that Railway staff are supposed to perform. Bearing the chill, a group has been visiting the station since Tuesday to guide passengers alighting at Banaswadi railway station from trains reaching the City from Ernakulam. Carrying a placard reading ‘Help desk’ a small team stood at Platform-1. C P Victor, Chairman of the East Zone of the group said, “When we came yesterday, there were over 160 nursing students who had to go to Jayangar, Peenya and Uttarahalli from here.
They were all waiting here upto 6 am so that they can leave the station after that. There were three patients who were unable to walk, so we brought along an ambulance today to help others in similar situations.” Reji Kumar, General Secretary of the Kerala Samajam, said, “This decision is totally unjustified. I am carrying out a signature campaign and will send the list to the Railway Board. The train should terminate at Yeshwantpur or go back to its terminating station of City railway station.” Passengers will suffer on Mondays, Tuesdays and Thursdays when Ernakulam-bound trains arrive, he added.

7 posts - Wed Jan 10, 2018 - are hidden. Click to open.

1 posts - Thu Jan 11, 2018 - are hidden. Click to open.

4 posts - Fri Jan 12, 2018 - are hidden. Click to open.

4 posts - Sat Jan 13, 2018 - are hidden. Click to open.

1 posts - Tue Jan 16, 2018 - are hidden. Click to open.

109 views
Today (14:39)
DLW made RPM WAP7 30622^~   11885 blog posts   20486 correct pred (87% accurate)
Re# 2986876-18            Tags   Past Edits
Why not try Kengeri as a terminal? It has 4 PFs. Many trains can be extended to KGI. It will be helpful for many passengers too.

81 views
Today (14:58)
Sudeesh~   2203 blog posts
Re# 2986876-19            Tags   Past Edits
Its Just to help the bus lobby, not good for the passengers.
Jan 09 2018 (12:06)  Help desk satrted by Kerala Samajam for the benefit of passengers of ERS-BAND trains (localnews.manoramaonline.com)
back to top
Other NewsSWR/South Western  -  

News Entry# 326546   Blog Entry# 2984633     
   Past Edits
Jan 09 2018 (12:06)
Station Tag: Banaswadi/BAND added by MCPNBR~/261443

Jan 09 2018 (12:06)
Train Tag: Banaswadi - Ernakulam Superfast Express/22608 added by MCPNBR~/261443

Jan 09 2018 (12:06)
Train Tag: Ernakulam - Banaswad‌i Superfast Express/22607 added by MCPNBR~/261443

Jan 09 2018 (12:06)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443

Jan 09 2018 (12:06)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443
Posted by: MCPNBR~  472 news posts
 
 
ഈ കരുതൽ കണ്ട് പഠിക്കട്ടെ, റെയിൽവേ Tuesday 09 January 2018 08:16 AM IST
by സ്വന്തം ലേഖകൻ
ബെംഗളൂരു ∙ ബാനസവാഡി സ്റ്റേഷനിൽ പുലർച്ചെ ട്രെയിനിറങ്ങുന്ന മലയാളികളുടെ യാത്രാദുരിതത്തിന് താൽക്കാലിക ആശ്വാസവുമായി ബാംഗ്ലൂർ കേരളസമാജം ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇന്നലെ രാവിലെ നാലിനെത്തിയ എറണാകുളം–ബാനസവാഡി സൂപ്പർഫാസ്റ്റ് ട്രെയിനിലെ യാത്രക്കാർക്ക് അവശ്യസഹായങ്ങൾ ഉറപ്പാക്കിയാണ് ഹെൽപ് ഡെസ്ക് സജീവമായത്. തുടർയാത്രയ്ക്കു സൗകര്യമില്ലാതെ വലഞ്ഞവർക്കു വെബ് ടാക്സികളും ഓട്ടോറിക്ഷകളും ഏർപ്പെടുത്തിക്കൊടുക്കാൻ സമാജം പ്രവർത്തകർ സഹായിച്ചു. ശിവാജി നഗർ, ഇന്ദിരാനഗർ, റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവർക്കു മാർഗ നിർദേശങ്ങൾ നൽകി.നാനൂറോളം പേരാണ് ഇന്നലെ ഇവിടെ ട്രെയിനിറങ്ങിയത്.
വളരെ
...
more...
കുറച്ച് ഓട്ടോറിക്ഷകളേ ഈസമയത്ത് ഉണ്ടായിരുന്നുള്ളൂ. ഒട്ടേറെപ്പേർ‌ നേരം പുലർന്ന് ആറുമണിയാവാൻ കാത്തിരുന്നു. ജയനഗർ, യലഹങ്ക, പീനിയ, വിജയനഗർ തുടങ്ങി ദൂരെ പോകേണ്ടവരാണു വലഞ്ഞത്. സുരക്ഷയ്ക്കായി മൂന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റേഷനിലെ പൊലീസ് ഔട്ട്‌ പോസ്റ്റോ, പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറോ പ്രവർത്തന ക്ഷമമല്ല. സ്റ്റേഷൻ സുപരിചതമല്ലാത്ത ഒട്ടേറെപ്പേർക്ക് മലയാളികളുടെ ഹെൽപ് ഡെസ്ക് തുണയായി. ട്രെയിൻ എത്തുന്ന സമയത്ത് ഇവിടെനിന്നു മജസ്റ്റിക്, ശിവാജിനഗർ ഭാഗങ്ങളിലേക്കു ബിഎംടിസി ബസ് സൗകര്യം ഏർപ്പെടുത്തണമെന്നു കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ആവശ്യപ്പെട്ടു.
ട്രെയിനുകൾ സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റണം എന്നാവശ്യപ്പെട്ട് കേരള സമാജം ഈസ്റ്റ് സോൺ ഒപ്പുശേഖരണം തുടങ്ങി. ഹെൽപ് ഡെസ്ക് സജ്ജമാക്കാനും ഒപ്പ് ശേഖരണത്തിനും ഈസ്റ്റ് സോൺ ചെയർമാൻ സി.പി.വിക്ടർ, കൺവീനർ സജി പുലിക്കോട്ടിൽ, പി.കെ.രഘു തുടങ്ങിയവർ നേതൃത്വം നൽകി.ഹെൽപ് ഡെസ്ക് സേവനം ഇന്നും ഉണ്ടാകും. എറണാകുളം–ബാനസവാഡി സൂപ്പർഫാസ്റ്റ് (12683) പുലർച്ചെ 4.05നു ബാനസവാഡിയിൽ എത്തുമ്പോൾ, യാത്രക്കാർക്ക് അവശ്യ സേവനം ഉറപ്പാക്കാൻ കേരളസമാജം ഈസ്റ്റ് സോൺ പ്രവർത്തകർ ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രീപെയ്ഡ് കൗണ്ടർ നോക്കുകുത്തി
മീറ്റർചാർജിൽ ഓട്ടോറിക്ഷ യാത്ര ഉറപ്പാക്കാൻ പ്രി–പെയ്ഡ് കൗണ്ടർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പ്രവർത്തിക്കാറില്ലെന്നു യാത്രക്കാർ പറയുന്നു. അതിനാൽ ഓട്ടോ ഡ്രൈവർമാർ ചോദിക്കുന്നകൂലി നൽകണം. അതല്ലെങ്കിൽ വെബ്ടാക്സി വിളിക്കണം. ഈ സമയത്ത് വെബ്ടാക്സി കിട്ടാനും ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ ഒരുമണിക്കൂറിലേറെ കാത്തിരുന്ന് ഒരുകിലോമീറ്റർ അകലെ ബസ് സ്റ്റോപ്പിലേക്കു നടക്കണം. രാവിലെ വേണ്ടത്ര പൊലീസ് ഇല്ലാത്തതിനാൽ ഓട്ടോക്കാരുടെ കൊളള നിയന്ത്രിക്കാനും സാധിക്കുന്നില്ല. അടുത്തേക്കൊന്നും ഓട്ടം പോകില്ല
ബാനസവാ‍ഡി സ്റ്റേഷനു തൊട്ടടുത്ത സ്ഥലങ്ങളിലേക്കു ഓട്ടോറിക്ഷകൾ പോകില്ലെന്ന് ഓയിൽമിൽ റോഡിൽ താമസിക്കുന്ന ബെബൻ ജോസഫ് പറയുന്നു. അതിനാൽ എറണാകുളം സൂപ്പർഫാസ്റ്റിന്റെ സ്റ്റേഷൻ മാറ്റം ബാനസവാഡിക്കു സമീപ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കു ഗുണം ചെയ്യില്ല. കേരള ട്രെയിനിൽ എത്തുന്ന യാത്രക്കാരോട് കൊള്ളനിരക്കാണിവർ ചോദിക്കുക. അതിന് വഴങ്ങാത്തവരെ മറ്റ് ഓട്ടോകളിൽ കയറാനും സമ്മതിക്കില്ല.
രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പിൻവശം വിജനമാണ്. മതിയായ വെളിച്ചം പോലും സ്റ്റേഷനിൽ ഉണ്ടാകാറില്ല. ഇരിപ്പിടങ്ങളും കുറച്ചേയുള്ളൂ. അതിരാവിലെ എത്തുന്നവർ ആറുമണിവരെ സ്റ്റേഷനിൽ ഇരിക്കേണ്ടി വരും. ഓട്ടോക്കാരെ വിശ്വസിച്ച് ഈസമയം യാത്ര ബുദ്ധിമുട്ടാണ്. സ്റ്റേഷനോടു ചേർന്നുള്ള അടിപ്പാതയും റോഡുകളും ഇടുങ്ങിയതായതിനാൽ ട്രെയിനുകൾ എത്തുന്ന സമയത്ത് സ്റ്റേഷനു മുൻപിൽ വൻ ഗതാഗതക്കുരുക്കു പതിവാണ്.ട്രെയിൻ പുറപ്പെടുന്ന വൈകിട്ടു വരുന്നവർക്കാണ് ഏറെ ബുദ്ധിമുട്ട്. എല്ലാവിധത്തിലും ഈ സ്റ്റേഷൻ യാത്രക്കാർക്കു ദുരിതമാണു സമ്മാനിക്കുന്നതെന്നു ബെബൻ പറയുന്നു.

1265 views
Jan 09 2018 (16:35)
vbmadhava   4 blog posts
Re# 2984633-1            Tags   Past Edits
I see that these people needs more train only to bengaluru no where they will tell to double/ triple the line or construct pit lines terminals to enhance capacity, in coming days they will divert few more so that passenger trains bound to SBC will be on time
Jan 06 2018 (19:56)  റെയിൽവേ വാക്ക് പാലിച്ചാൽ തൽക്കാലം ‘ദുരിതാശ്വാസം’ (localnews.manoramaonline.com)
back to top
Other NewsSWR/South Western  -  

News Entry# 326334   Blog Entry# 2977985     
   Past Edits
Jan 06 2018 (20:27)
Train Tag: Kochuveli - Hubballi Weekly SF Express/12778 added by MCPNBR~/261443

Jan 06 2018 (20:27)
Train Tag: Hubballi - Kochuveli Weekly SF Express/12777 added by MCPNBR~/261443

Jan 06 2018 (19:56)
Station Tag: Banaswadi/BAND added by MCPNBR~/261443

Jan 06 2018 (19:56)
Train Tag: Banaswadi (Bengaluru) - Ernakulam SF Express/12684 added by MCPNBR~/261443

Jan 06 2018 (19:56)
Train Tag: Ernakulam - Banaswadi (Bengaluru) SF Express/12683 added by MCPNBR~/261443
Posted by: MCPNBR~  472 news posts
 
 
റെയിൽവേ വാക്ക് പാലിച്ചാൽ തൽക്കാലം ‘ദുരിതാശ്വാസം’Saturday 06 January 2018 08:14 AM IST
by സ്വന്തം ലേഖകൻ
ബെംഗളൂരു ∙ ബാനസവാടിയിലേക്കു മാറ്റിയ രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകൾക്കു 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു റെയിൽവേയുടെ ഉറപ്പ്. കർണാടക കേരള ട്രാവലേഴ്സ് ഫോറം(കെകെടിഎഫ്) പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ദക്ഷിണ പശ്ചിമ റെയിൽവേ സീനിയർ ഡിവിഷനൽ ഓപ്പറേഷനൽ മാനേജർ കെ.വി.ഗോപിനാഥ്, ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന എന്നിവരാണ് ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നങ്ങളോട് അനുഭാവപൂർണമായി പ്രതികരിച്ചത്.
എറണാകുളത്തു നിന്നുള്ള രണ്ട് പ്രതിവാര ട്രെയിനുകളാണ്(22607–08, 12683–84) കഴിഞ്ഞ ദിവസം മുതൽ
...
more...
ബാനസവാടി സ്റ്റേഷനിലേക്കു മാറ്റിയത്. ബാനസവാടിയിലേക്കു ട്രെയിൻ മാറ്റിയതിനെ തുടർന്നുള്ള ദുരിതങ്ങൾ ഇന്നലെ ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ എ.കെ.ഗുപ്തയുമായി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി.വേണുഗോപാൽ ചർച്ച ചെയ്തു.
ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള നീക്കങ്ങൾ നടക്കുകയാണെന്നും ഇതുടൻ സാധ്യമാകുമെന്നും എ.കെ. ഗുപ്ത എംപിക്ക് ഉറപ്പുനൽകി. ഈ ട്രെയിനുകൾ മജസ്റ്റിക് സിറ്റി റെയിൽവേ സ്റ്റേഷനിലേക്കു തിരിച്ചെത്തിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടോയെന്ന കാര്യം പുനഃപരിശോധിക്കുമെന്നും ഗുപ്ത അറിയിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി പിയുഷ് ഗോയലിന് ഇതു സംബന്ധിച്ച് നിവേദനം സമർപ്പിക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ്
നമ്മ മെട്രോ ഉൾപ്പെടെ അനുബന്ധ ഗതാഗത സൗകര്യങ്ങളുള്ള ബയ്യപ്പനഹള്ളി സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനു നീളം കുറവാണെന്നതാണ് ദീർഘദൂര ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കാൻ പ്രധാന തടസ്സമെന്നു ഡിആർഎം കെകെടിഎഫ് പ്രതിനിധികളെ അറിയിച്ചു. നിലവിൽ 14 ബോഗികൾ സ്വീകരിക്കാനുള്ള നീളമേ പ്ലാറ്റ്ഫോമിനുള്ളു. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയായാലുടൻ എറണാകുളം–ബാനസവാടി ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കും. മാത്രമല്ല, ഓല, ഊബർ വെബ്ടാക്സികൾക്ക് സ്റ്റേഷനുള്ളിൽനിന്നു സർവീസ് നടത്താനും സൗകര്യമൊരുക്കും. ഇവിടത്തെ പ്രീ–പെയ്ഡ് ഓട്ടോറിക്ഷ കൗണ്ടറുകളും കാര്യക്ഷമമാക്കും.
പുതിയ ടെർമിനൽ
ബയ്യപ്പനഹള്ളിക്കും കെആർപുരത്തിനും ഇടയ്ക്ക് ഒട്ടേറെ സൗകര്യങ്ങളുള്ള വലിയ ടെർമിനലിന്റെ നിർമാണം ഒന്നര വർഷത്തിനകം പൂർത്തിയാകും. ഇതോടെ ചില ട്രെയിനുകൾ ഇവിടെ എത്തുംവിധവും സമയം ക്രമീകരിക്കും. അതേസമയം ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം ട്രെയിൻ ബെംഗളൂരു വഴി മൈസൂരുവിലേക്കു നീട്ടാൻ സാധ്യത കുറവാണെന്നു ഡിആർഎം അറിയിച്ചു. മൈസൂരു സ്റ്റേഷനിലും പുതിയ ട്രെയിൻ സ്വീകരിക്കാൻ പ്ലാറ്റ്ഫോം സൗകര്യമില്ലെന്നതാണ് കാരണം.
പുതിയ ട്രെയിൻ
കൊച്ചുവേളിയിൽ നിന്നു ബെംഗളൂരു വഴി മൈസൂരുവിലേക്കുള്ള പുതിയ ട്രെയിൻ ഞായർ, വ്യാഴം ദിവസങ്ങളിൽ നാട്ടിൽനിന്നും തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൈസൂരുവിൽനിന്നും പുറപ്പെടുംവിധം സർവീസ് നടത്തണമെന്നും കെകെടിഎഫ് ആവശ്യപ്പെട്ടു. നാട്ടിൽ നിന്നുള്ള ട്രെയിൻ പുലർച്ചെ നാലിനു ബെംഗളൂരുവിലും ഏഴിനു മൈസൂരുവിലും എത്തുംവിധം സമയം ക്രമീകരിക്കണം. മടക്ക സർവീസ് വൈകിട്ട് നാലിനു മൈസൂരുവിൽനിന്നു പുറപ്പെട്ട് ഏഴു മണിയോടെ ബെംഗളൂരുവിൽ എത്തിയാൽ ഓഫിസ് ജോലിക്കാർക്കും സൗകര്യപ്രദമാകും.
ഹുബ്ബള്ളി ട്രെയിൻ ദിവസേനയാക്കണം
ഹുബ്ബള്ളിയിൽ നിന്ന് യശ്വന്തപുര വഴി കൊച്ചുവേളിയിലേക്കുള്ള പ്രതിവാര ട്രെയിൻ(12777–78) ദിവസേനയാക്കണമെന്നും കെകെടിഎഫ് ആവശ്യപ്പെട്ടു. വളരെ തിരക്കുള്ള ട്രെയിനാണെങ്കിലും എല്ലാ ദിവസവും ഇവ സ്വീകരിക്കാൻ യശ്വന്ത്പുരയിൽ പ്ലാറ്റ്ഫോം ഒഴിവില്ലാത്തതാണ് തടസ്സം. എന്നാൽ ഇവിടെ പുതിയ ബൈപാസ് പ്ലാറ്റ്ഫോം നിർമിക്കുന്നുണ്ട്. ഇതു പൂർത്തിയായാൽ ഹുബ്ബള്ളി ട്രെയിൻ ദിവസേനയാക്കുന്ന കാര്യവും പരിഗണിക്കും.
വൈകിട്ട് അഞ്ചിനും എട്ടിനുമിടയിൽ യശ്വന്ത്പുരയിൽ നിന്നു പുറപ്പെടുംവിധം സമയം ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെകെടിഎഫിനു വേണ്ടി ജനറൽ കൺവീനർ ആർ. മുരളീധർ, ജോയിന്റ് കൺവീനർ സി. കുഞ്ഞപ്പൻ, കോഓർഡിനേറ്റർ മെറ്റി കെ. ഗ്രെയ്സ്, പി.എ. ഐസക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

1020 views
Jan 07 2018 (12:12)
Rail Fanning~   2985 blog posts
Re# 2977985-1            Tags   Past Edits
So any positive development ?........Is railways going to re-consider terminating these trains back to Bangalore city. While departure from Bayapanahalli may not be an issue as it is evening and early arrival at Bayappanhali may not solve the issue as it will be too early in the day 3:30am . That time metro does not start and moreover not sure how many ola,uber will be in that station as other major trains do not stop there.

870 views
Jan 07 2018 (19:44)
MCPNBR~   2427 blog posts   107 correct pred (87% accurate)
Re# 2977985-2            Tags   Past Edits
As of now no such move. Rly promised to consider a stop at BYPL after 45 days. Earlier Rly & Cab operators agreed to start service from many city stations. But still getting a cab from BAND in the morning time (16528 arrival) is very difficult. Even prepaid auto service also not effective as auto drivers are not co-operating. Then can imagine the situation at this time.
There is a bus available from Hosur Rly stn to Hosur bus stand exclusively for the 16528 train. Like that BMTC can help by providing some buses from BYPL/KRPuram to some areas like City Market/Majestic/Shivaji Nagar etc exclusively for this train.
Hebbal
...
more...
side buses available from KR Puram at that time. I think Marathahalli side also available. It is better to get down at KR Puram. Only train will come and terminate at BAND. I think buses available towards city from KR Puram. Noticed some 317 buses early morning but it was after 4 AM.

757 views
Jan 07 2018 (23:48)
Rail Fanning~   2985 blog posts
Re# 2977985-3            Tags   Past Edits
Situation at BAND is quite bad during other times of the day. I faced a similar situation after getting down from 12258 at about 9am. More than 100 -200 passengers simply waiting for their cabs. Waiting time for cabs was more than 30 min , autos were refusing to come and there was too much rush.
KRpuram is comparatively better with transport towards silk board and also hebbal at odd hours considering it is the highway.
Was not aware of a bus service for 16528 at HSRA. It is definitely a good
...
more...
initiatve.
Page#    Showing 1 to 20 of 38 News Items  next>>

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.