Full Site Search  
Fri Jul 21, 2017 04:16:57 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Large Station Board;

ELM/Ezhimala (2 PFs)
ഏഴിമല     एषिमला

Track: Double Electric-Line

Type of Station: Regular
Number of Platforms: 2
Number of Halting Trains: 8
Number of Originating Trains: 0
Number of Terminating Trains: 0
Ezhimala, Kannur District
State: Kerala
Elevation: 3 m above sea level
Zone: SR/Southern
Division: Palakkad (Palghat)
No Recent News for ELM/Ezhimala
Nearby Stations in the News

Rating: /5 (0 votes)
cleanliness - n/a (0)
porters/escalators - n/a (0)
food - n/a (0)
transportation - n/a (0)
lodging - n/a (0)
railfanning - n/a (0)
sightseeing - n/a (0)
safety - n/a (0)

Nearby Stations

PAY/Payyanur 2 km     TKQ/Trikarpur 8 km     PAZ/Payangadi 9 km     CDRA/Chandera 13 km     CHV/Charvattur 17 km     KPQ/Kannapuram 17 km     NLE/Nileshwar 22 km     PPNS/Pappinisseri 23 km     VAPM/Valapattanam 24 km     CQL/Chirakkal 27 km    

Station News

Page#    Showing 1 to 5 of 5 News Items  
Jan 29 2016 (14:50)  Kasargode വേഗം കുറച്ച് തീവണ്ടികള്‍: മലബാറില്‍ പാലങ്ങള്‍ക്ക് സമീപം ഭൂമി കിട്ടിയില്ല (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 255384     
   Tags   Past Edits
Jan 29 2016 (2:50PM)
Station Tag: Ezhimala/ELM added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Payyanur/PAY added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Bekal Fort/BFR added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Thalassery/TLY added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Vadakara/BDJ added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Nileshwar/NLE added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Kannur Main (Cannanore)/CAN added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Dharmadam/DMD added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Kumbala/KMQ added by MCPNBR/261443

Jan 29 2016 (2:50PM)
Station Tag: Kasaragod/KGQ added by MCPNBR/261443

Posted by: MCPNBR~  413 news posts
കാസര്കോട്: മലബാറിലെ പഴയ റെയില് പാലങ്ങളുടെ അപകടാവസ്ഥ മൂലം തീവണ്ടികള് ഇനിയും വേഗം കുറച്ച് ഓടേണ്ടി വരും. നിലവില് തേജസ്വിനിപ്പുഴയിലെ കാര്യങ്കോട് പാലത്തിലൂടെ 45 കിലോമീറ്ററിലും കുമ്പള ഷിറിയ, ധര്മടം പാലങ്ങളില് 30 കിലോമീറ്ററിലുമാണ് തീവണ്ടികള് ഓടുന്നത്. പാലം ദുര്ബലമായതിനാല് യാത്രാസുരക്ഷയ്ക്കുവേണ്ടി രാജധാനി ഉള്പ്പെടെയുള്ള വണ്ടികള് ഇനിയും വേഗം കുറയ്ക്കേണ്ടി വരും.

നിര്മിക്കുന്ന പുതിയ പാലങ്ങള്ക്ക് സമീപം ഭൂമി ലഭിക്കാത്തതുകാരണം പഴയ പാലങ്ങളിലൂടെയുള്ള യാത്ര ഇനിയും നീളുമെന്നര്ഥം. മണിക്കൂറില് 110 കിലോമീറ്റര് വേഗത്തിലോടുന്ന വണ്ടികളെ ഈ സ്ഥലങ്ങളില് അതീവ ജാഗ്രതയോടെയാണ് ലോക്കോ പൈലറ്റുമാര് വേഗം കുറച്ച് ഓടിക്കുന്നത്.ബലക്ഷയം വന്ന പാലങ്ങള്ക്ക് പകരം മലബാറില് റെയില്വേ എട്ട് പുതിയ പാലങ്ങളാണ് നിര്മിക്കുന്നത്. ഇതില് ആറെണ്ണത്തിന്റെ പണി ആരംഭിച്ചു.
...
more...

പാലങ്ങളുടെ സുരക്ഷ പരിശോധിച്ച റെയില്വേ ബ്രിഡ്ജസ് ആന്ഡ് റോഡ്സ് വിഭാഗത്തിന്റെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലങ്ങള് നിര്മിക്കുന്നത്. നീലേശ്വരം കാര്യങ്കോട് പാലം, കുമ്പള ഷിറിയപ്പാലം, ധര്മടം പാലം, വടകര മൂരാട് പാലം, തലശ്ശേരി, ബേക്കല്, പള്ളിക്കര, പയ്യന്നൂര് (ഏഴിമല) പാലങ്ങളാണ് നിര്മിക്കുന്നത്. കാലപ്പഴക്കംകൊണ്ട് പാലം മാറ്റണമെന്ന് വര്ഷങ്ങള്ക്കുമുമ്പ് നിര്ദേശിച്ചവയാണ് ഇവയില് പലതും. ഇതില് ബേക്കല്, പള്ളിക്കര എന്നിവയുടെ ടെന്ഡര് നടപടി പോലും ആയിട്ടില്ല. നൂറു വയസ്സ് കടന്ന കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ കണക്കിലെടുത്താണ് പുതിയ പാലം അടിയന്തരമായി നിര്മിക്കുന്നത്.

ഇരട്ടപ്പാതയ്ക്കുവേണ്ടി നിര്മിച്ച പാലത്തിന്റെ പടിഞ്ഞാറുവശമുള്ള പാലമാണ് മാറ്റുന്നത്. പുതിയ പാലവും ട്രാക്കും വന്നതിനുശേഷം പഴയത് ഉപേക്ഷിക്കും. ഇപ്പോള് പാലത്തിന്റെ ബീമിന് ബലക്ഷയം സംഭവിച്ചതിനാല് മണിക്കൂറില് 45 കിലോമീറ്റര് വേഗത്തില് മാത്രമാണ് സഞ്ചാരം. ഷിറിയപാലത്തില് ഇത് 30 കി.മീ ആണ്. മലബാറിലെ ബലക്ഷയം വന്ന ചില പാലത്തിന് അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. പുതിയ പാലം റെയില് പാളത്തോട് യോജിപ്പിക്കാന് പാലത്തിന് ഇരുസമീപത്തും 300 മീറ്ററോളം സ്ഥലം വേണം. ഈ സ്ഥലം സ്വകാര്യ വ്യക്തികളുടേതാണ്. ഇതിന്റെ സ്ഥലസര്വേ റെയില്വേ പൂര്ത്തിയാക്കി റവന്യൂവകുപ്പിന് കൈമാറി. വില നിശ്ചയിച്ച് സ്ഥലം റെയില്വേക്ക് കൈമാറേണ്ടത് ഇനി റവന്യൂ വകുപ്പാണ്. അതിനാല് പാലം പൂര്ത്തിയായാലും ഗതാഗതം ആരംഭിക്കാനാകില്ല.
Jul 20 2015 (09:55)  Stop provided for Kannur-Kasargod-Byndoor passenger train at Ezhimala and Bekal (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 234467     
   Tags   Past Edits
Jul 20 2015 (9:55AM)
Station Tag: Bekal Fort/BFR added by Nalumani/261443

Jul 20 2015 (9:55AM)
Station Tag: Ezhimala/ELM added by Nalumani/261443

Jul 20 2015 (9:55AM)
Train Tag: Byndoor Mookambika Road - Kasargod Passenger/56666 added by Nalumani/261443

Jul 20 2015 (9:55AM)
Train Tag: Kasargod - Byndoor Mookambika Road Passenger/56665 added by Nalumani/261443

Jul 20 2015 (9:55AM)
Train Tag: Kasaragod - Kannur Passenger Special/06606 added by Nalumani/261443

Jul 20 2015 (9:55AM)
Train Tag: Kannur - Kasaragod Passenger Special/06607 added by Nalumani/261443

Posted by: MCPNBR~  413 news posts
കണ്ണൂര്‍-ബൈന്ദൂര്‍ പാസഞ്ചര്‍ ബേക്കലും ഏഴിമലയും സ്റ്റോപ്പ്‌
കാസര്‍കോട്: തീര്‍ഥാടനകേന്ദ്രമായ കൊല്ലൂര്‍ മൂകാംബികയിലേക്ക് പോകുന്ന കണ്ണൂര്‍-ബൈന്ദൂര്‍ തീവണ്ടിക്ക് ബേക്കല്‍ ഫോര്‍ട്ടും ഏഴിമലയും സ്റ്റോപ്പ് അനുവദിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആനന്ദ് പ്രകാശ്, സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ ധനഞ്ജയന്‍ എന്നിവരുമായി പി.കരുണാകരന്‍ എം.പി. നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് നടപടി. ഞായറാഴ്ച മുതല്‍ വണ്ടി ഈ സ്റ്റോപ്പുകളില്‍ നിര്‍ത്തിത്തുടങ്ങി.
ബൈന്ദൂരേക്ക് പോകാന്‍ കാസര്‍കോട്ടുനിന്നാരംഭിച്ച കാസര്‍കോട്-ബൈന്ദൂര്‍ തീവണ്ടി മെയ് 22 മുതലാണ് കണ്ണൂരില്‍നിന്ന് പുറപ്പട്ടത്. രാവിലെ 4.15-നാണ് കണ്ണൂരില്‍നിന്ന് വണ്ടി യാത്രതിരിക്കുന്നത്. 6.30ന് കാസര്‍കോട്ടെത്തും. 8.05ന് മംഗലാപുരം ജങ്ഷനില്‍ എത്തും. 11.50നാണ് ബൈന്ദൂര്‍ (മൂകാംബിക റോഡ്) എത്തുന്നത്. തിരിച്ച് 1.05ന് ബൈന്ദൂരില്‍നിന്ന് പുറപ്പെടും. 4.30ന് മംഗലാപുരം ജങ്ഷനിലും 6.10ന് കാസര്‍കോട്ടും എത്തും. 6.55നാണ് കാസര്‍കോട്ടുനിന്ന് പുറപ്പെടുക. വണ്ടി കണ്ണൂരില്‍ എത്തുന്നത് 8.55നാണ്.
എന്നാല്‍,
...
more...
പ്രധാന സ്റ്റേഷനുകളായ ബേക്കല്‍ ഫോര്‍ട്ട്, ഏഴിമല എന്നിവ ഒഴിവാക്കിയാണ് വണ്ടി ഒന്നരമാസക്കാലമായി യാത്രനടത്തിയത്. ഇവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.പി. അടക്കമുള്ളവര്‍ നിവേദനം നല്‍കിയിരുന്നു. ഇപ്പോള്‍ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചത് നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഗുണമായി.
പാസഞ്ചര്‍ വണ്ടിക്ക് യാത്രാനിരക്ക് വളരെ തുച്ഛമാണ്. കണ്ണൂരില്‍നിന്ന് 310 കിലോമീറ്റര്‍ ദൂരമുള്ള ബൈന്ദൂരേക്ക് (മൂകാംബിക റോഡ്) സഞ്ചരിക്കാന്‍ 60 രൂപ മാത്രമാണ് നല്‍കേണ്ടത്. പയ്യന്നൂരില്‍നിന്നും ചെറുവത്തൂരില്‍നിന്നും 55 രൂപയാണ് നിരക്ക്. നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളില്‍നിന്ന് 50 രൂപയാണ് നല്‍കേണ്ടത്. കാസര്‍കോട്ടുനിന്ന് 225 കിലോമീറ്ററാണ് ബൈന്ദൂരേക്ക്. സഞ്ചരിക്കാന്‍ 45 രൂപ മാത്രമാണ് നല്‍കേണ്ടത്. മംഗലാപുരം ജങ്ഷനിലേക്ക് 15 രൂപയാണ് പാസഞ്ചറിലെ ടിക്കറ്റ് നിരക്ക്. സൂറത്ത്കല്‍-20, മുല്‍ക്കി-25, ഉഡുപ്പി-30, ബെര്‍ജൂര്‍-35, കുന്താപുരം-40, ബിജൂര്‍-45 എന്നിങ്ങനെയാണ് കാസര്‍കോട്ടുനിന്നുള്ള നിരക്ക്.
Jul 20 2015 (09:47)  ബൈന്തൂര്‍ പാസഞ്ചറിന് ഏഴിമലയില്‍ സ്വീകരണം നല്കി (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 234465     
   Tags   Past Edits
Jul 20 2015 (9:47AM)
Station Tag: Ezhimala/ELM added by Nalumani/261443

Jul 20 2015 (9:47AM)
Train Tag: Kasaragod - Kannur Passenger Special/06606 added by Nalumani/261443

Jul 20 2015 (9:47AM)
Train Tag: Kannur - Kasaragod Passenger Special/06607 added by Nalumani/261443

Posted by: MCPNBR~  413 news posts
ബൈന്തൂര്‍ പാസഞ്ചറിന് ഏഴിമലയില്‍ സ്വീകരണം നല്കി
കുഞ്ഞിമംഗലം: വികസനവെളിച്ചത്തിന്റെ ചൂളംവിളിയുമായി ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ ബൈന്തൂര്‍ തീവണ്ടി നിര്‍ത്തി. ശനിയാഴ്ച പഴയങ്ങാടി സ്റ്റേഷന്‍ സന്ദര്‍ശനത്തിന് എത്തിയ റെയില്‍വേ ഡിവിഷണല്‍ മാനേജരെ കുഞ്ഞിമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നേരില്‍ കണ്ടിരുന്നു. പി.കരുണാകരന്‍ എം.പി.യും ടി.വി.രാജേഷ് എം.എല്‍.എ.യും ഏഴിമല സ്റ്റേഷന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എം.പി.യുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് ജനകീയ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. കണ്‍വെന്‍ഷനിലെ തീരുമാനപ്രകാരമാണ് സ്റ്റേഷന്‍ വികസനത്തിനായി നിവേദനം സമര്‍പ്പിച്ചത്.
ബൈന്തൂര്‍ പാസഞ്ചര്‍ ഏഴിമലയില്‍ നിര്‍ത്താത്തതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. തുടര്‍ന്ന് എം.പി. ഇടപെട്ട് റെയില്‍വേ സ്റ്റോപ്പ് അനുവദിച്ചെങ്കിലും ഒരുമാസമായിട്ടും സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയില്ല. ഇത് ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് ഞായറാഴ്ച മുതല്‍ തന്നെ ബൈന്തൂര്‍ നിര്‍ത്തിത്തുടങ്ങുമെന്ന് ഡി.ആര്‍.എം. അറിയിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.45-ന് ഏഴിമലയില്‍ എത്തിയ ബൈന്തൂരിന് നാട്ടുകാര്‍ വന്‍ സ്വീകരണം നല്‍കി.
ബ്രിട്ടീഷുകാര്‍
...
more...
പണിത കെട്ടിടത്തിലാണ് ഇന്നും സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇത് പുതുക്കിപ്പണിയുന്നതിനും പ്ലാറ്റ്‌ഫോം ഉയര്‍ത്തിപ്പണിയുന്നതിനും ടെന്‍ഡര്‍ നടപടി ആരംഭിച്ചതായി ഡി.ആര്‍.എം. അറിയിച്ചു.
റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡായ സ്റ്റേഷന്‍-കയ്യില്‍-അണീക്കര പാല റോഡ് 90 മീറ്റര്‍ റെയില്‍വേയുടെ അധീനതയിലാണ്. ഇവിടെ ടാറിങ് പ്രവൃത്തി നടത്തുന്നതിന് അനുമതി നല്‍കിയതായും ഡി.ആര്‍.എം. അറിയിച്ചു.
Jul 17 2014 (09:19)  കരിയില്‍ കുളിച്ച് ഏറനാട് എക്‌സ്പ്രസ്സ് (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 185529     
   Tags   Past Edits
Jul 17 2014 (9:19AM)
Station Tag: Ezhimala/ELM added by nalumani/261443

Jul 17 2014 (9:19AM)
Station Tag: Kannur Main/CAN added by nalumani/261443

Jul 17 2014 (9:19AM)
Train Tag: Ernad Express/16605 added by nalumani/261443

Posted by: MCPNBR~  413 news posts
കരിയില്‍ കുളിച്ച് ഏറനാട് എക്‌സ്പ്രസ്സ്
കണ്ണൂര്‍ : കരിയില്‍ കുളിച്ച് കരുമാടിക്കുട്ടനായാണ് ബുധനാഴ്ച കാലത്ത് ഏറനാട് എക്‌സ്പ്രസ് കണ്ണൂരിലെത്തിയത്. എന്‍ജിന്‍ ഓയില്‍ ചോര്‍ന്ന് എന്‍ജിനും ആദ്യ അഞ്ചു ബോഗികളും ശരിക്കും കരിവണ്ടിയായി.
വണ്ടിയില്‍നിന്ന് കരിപുരണ്ട കുറേ മനുഷ്യര്‍ ഇറങ്ങിയതോടെ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോം പ്രതിഷേധവേദികൂടിയായി. 950 ലിറ്റര്‍ എന്‍ജിന്‍ ഓയിലാണ് ടാങ്കിലുണ്ടായിരുന്നത്. അത് പൂര്‍ണമായും ചോര്‍ന്നുപോയി. ചോര്‍ന്നിറങ്ങിയ എണ്ണ എന്‍ജിനു മുകളിലെ ഫാന്‍ വലിച്ചെടുത്ത് പിന്നിലെ ബോഗികളിലേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു.
മംഗലാപുരത്തുനിന്ന് നാഗര്‍കോവിലിലേക്കു പുറപ്പെട്ട ഏറനാട് എക്‌സ്പ്രസ്സിന്റെ ഓട്ടം എന്‍ജിന്‍ ഓയില്‍ ചോര്‍ച്ച മൂലം ഏഴിമലയില്‍ നിലച്ചു. അതോടെ യാത്രക്കാരും ക്ഷുഭിതരായി
...
more...
ഇറങ്ങി. പ്രശ്‌നം പറഞ്ഞ് അവരെ ശാന്തരാക്കി. കണ്ണൂരില്‍നിന്ന് മറ്റൊരു എന്‍ജിന്‍ കൊണ്ടുപോയാണ് തീവണ്ടിയുടെ ഓട്ടം തുടര്‍ന്നത്.
വണ്ടി മംഗലാപുരം വിട്ടപ്പോള്‍മുതല്‍ ചെറിയതോതില്‍ എന്‍ജിന്‍ ഓയില്‍ ചോര്‍ന്നുതുടങ്ങിയിരുന്നു. ഇരുവശങ്ങളിലുമിരിക്കുന്നവരുടെ വസ്ത്രങ്ങളില്‍ കറുത്ത കുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂരെത്താറായതോടെ സ്ഥിതി രൂക്ഷമായി. ഇരുവശങ്ങളിലേക്കും സ്‌പ്രേ ചെയ്യുംപോലെ കരിയെണ്ണ വന്നുതുടങ്ങിയപ്പോഴാണ് യാത്രക്കാര്‍ ഗൗരവത്തിലെടുത്തത്.
എന്‍ജിനു പിന്നിലെ അഞ്ചു ബോഗികളിലാണ് പൂര്‍ണമായും കരിയഭിഷേകം നടന്നത്. പിന്നിലുള്ള മറ്റു ബോഗികളിലും കരി സ്‌പ്രേ ചെയ്ത നിലയിലാണ്. തിരക്കുണ്ടായിരുന്ന ബോഗികളിലെ കുറെപ്പേര്‍ കരിപുരണ്ട വസ്ത്രങ്ങളുമായി ഏഴിമലയിലിറങ്ങി വീട്ടിലേക്കു മടങ്ങിയതായി യാത്രക്കാരനായ കാസര്‍കോട് പീലിക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.മോഹന്‍ദാസ് പറഞ്ഞു. കോഴിക്കോട്കണ്ണൂര്‍ പാസഞ്ചര്‍ വണ്ടിയുടെ എന്‍ജിന്‍ കൊണ്ടുപോയി ഘടിപ്പിച്ചാണ് തീവണ്ടി കണ്ണൂരിലേക്കു കൊണ്ടുവന്നത്. അതിനാല്‍ ഓട്ടവും വൈകി.
കണ്ണൂരില്‍ ബോഗികള്‍ കഴുകാനുള്ള സംവിധാനമില്ലാത്തതിനാല്‍ കരിവണ്ടിയായിത്തന്നെ സ്‌റ്റേഷന്‍ വിട്ടു.പഴകിയ കോച്ചുകളും ബോഗികളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോര്‍ത്ത് മലബാര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. റഷീദ് കവ്വായി, സെക്രട്ടറി കെ.രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്ലാറ്റ്‌ഫോമില്‍ പ്രതിഷേധസമരവും നടന്നു.
May 04 2014 (10:05)  പയ്യന്നൂര്‍, ഏഴിമല റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നു. ഡിവിഷണല്‍ മാനേജരും സംഘവും സ്റ്റേഷന്‍ സന്ദര്‍ശിച്ചു (www.mathrubhumi.com)
back to top
Other NewsSR/Southern  -  

News Entry# 175762     
   Tags   Past Edits
May 04 2014 (10:05AM)
Station Tag: Ezhimala/ELM added by nalumani/261443

May 04 2014 (10:05AM)
Station Tag: Kannur Main/CAN added by nalumani/261443

May 04 2014 (10:05AM)
Station Tag: Payyanur/PAY added by nalumani/261443

Posted by: MCPNBR~  413 news posts
Ezhimala Naval Academy officials requested railway to develop the Payyannur and Ezhimala Stations. Divisional Manager visited the stations.
കണ്ണൂര്‍:::;: ഏഴിമല നാവിക അക്കാദമി വികസനത്തിനൊപ്പം നില്‍ക്കാന്‍ പയ്യന്നൂര്‍, ഏഴിമല റെയില്‍വേസ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ നീക്കം തുടങ്ങി.
ഇതിന്റെ മുന്നോടിയായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍ പ്രകാശാനന്ദിന്റെ നേതൃത്വത്തില്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ ധനഞ്ജയന്‍, സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ബി.എന്‍.ശ്രീകുമാര്‍, അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ മോഹന്‍ മേനോന്‍ എന്നിവരടങ്ങിയ ഉദ്യോഗസ്ഥസംഘം ശനിയാഴ്ച പയ്യന്നൂര്‍, ഏഴിമല റെയില്‍വേസ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
2015-ഓടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട
...
more...
നാവികപരിശീലനകേന്ദ്രമായി മാറാന്‍പോവുകയാണ് ഏഴിമല. വിദേശരാജ്യങ്ങളില്‍നിന്നടക്കം നിരവധിപേര്‍ പരിശീലനത്തിനെത്തുന്ന ഇവിടെ റെയില്‍വേസ്റ്റേഷനുകളില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനെക്കുറിച്ച് നാവിക അക്കാദമി അധികൃതര്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചിരുന്നു.
ഏതെല്ലാം തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താമെന്നതിനെക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. രണ്ടു റെയില്‍വേ സ്റ്റേഷനുകളും സന്ദര്‍ശിച്ച് സംഘം അവിടത്തെ പാര്‍ക്കിങ് സൗകര്യങ്ങള്‍, ടിക്കറ്റ് കൗണ്ടറുകള്‍, മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ വിലയിരുത്തി.
പയ്യന്നൂര്‍, ഏഴിമല സ്റ്റേഷനുകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും വേണ്ടത്രയില്ല. കണ്ണൂര്‍ റെയില്‍വേസ്റ്റേഷനും ഡിവിഷണല്‍ മാനേജരും സംഘവും സന്ദര്‍ശിച്ചു. കിഴക്കേ കവാടം വികസനസാധ്യതകള്‍ വിലയിരുത്തി. രാത്രിയോടെയാണ് സംഘം മടങ്ങിയത്.
Page#    Showing 1 to 5 of 5 News Items  

Scroll to Top
Scroll to Bottom


Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.