Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal Android   RailCal iPhone

site support

22222/22221-->Aapli Rajdhani, Asli VIP number waali - Somanko

Search Forum
<<prev entry    next entry>>
Blog Entry# 1218132
Posted: Sep 18 2014 (18:25)

No Responses Yet
General Travel
1411 views
0

Sep 18 2014 (18:25)   CLT/Kozhikode Main (Calicut) (4 PFs)
 
Jithu
Jithu   200 blog posts
Entry# 1218132            Tags  
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ നമുക്ക് സുപരിചിതമാണ്. എന്നാല്‍, ഈ സ്‌റ്റേഷന്‍ സ്ഥിതിചെയ്യേണ്ടിയിരുന്നത് കോഴിക്കോട് ബീച്ചിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഇന്ന് നാം കാണുന്ന ലൈറ്റ് ഹൗസിന് സമീപം. മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗനാണ് ഇത്തരമൊരു ആശയവുമായി ഗവര്‍ണറെ സമീപിച്ചത്. അദ്ദേഹത്തിന്റെ സ്വപ്നം നിറവേറിയിരുന്നെങ്കില്‍ കടലിന്റെ ഭംഗി വേണ്ടുവോളം ആസ്വദിച്ചുകൊണ്ട് കോഴിക്കോട്ടുകാര്‍ തീവണ്ടിയാത്രകള്‍ ചെയ്യുമായിരുന്നു. ഈ ആവശ്യത്തിലേക്കായി മദ്രാസ് റെയില്‍വേക്കുവേണ്ടി എന്‍ജിനീയര്‍ ജോണ്‍സണ്‍ ഒരു സര്‍വേ റിപ്പോര്‍ട്ടുതന്നെ മദ്രാസ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയുണ്ടായി. പിന്നീട് ഈ പദ്ധതി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയും ഇന്ന് കാണുന്ന സ്ഥലത്ത് റെയില്‍വേ സ്‌റ്റേഷന്‍ സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥലവും വില്യം ലോഗന്‍ തന്നെയാണ് നിര്‍ദേശിച്ചത്. എന്തുകൊണ്ടാണ് ബീച്ചിലേക്ക് പാത നീട്ടാതിരുന്നതെന്ന ചോദ്യത്തിന് ലോഗന്റെ മറുപടിതന്നെ നമുക്കാശ്രയിക്കാം. ''ബിഗ് ബസാറിന് പടിഞ്ഞാറുഭാഗത്തേക്ക് സ്‌റ്റേഷന്‍ കൊണ്ടുപോകേണ്ട. ഇവിടെ സ്ഥലത്തിന് അധികം വിലകൊടുക്കേണ്ടതായി വരും.'' ഇപ്പോള്‍ കാരണം മനസ്സിലായല്ലോ.

കോഴിക്കോട് ബീച്ചില്‍ റെയില്‍വേ
...
more...
സ്‌റ്റേഷന്‍ നിര്‍മിക്കാനായി എന്‍ജിനീയര്‍ ജോണ്‍സണ്‍ സമര്‍പ്പിച്ച സര്‍വേ റിപ്പോര്‍ട്ട് നമുക്ക് സമ്മാനിക്കുന്നത് അറിവിന്റെ വലിയൊരു ലോകംതന്നെയാണ്. മലബാറില്‍ റെയില്‍വേ ഗതാഗതം തുടങ്ങിയ കാലഘട്ടത്തില്‍ ചാലിയമായിരുന്നു ടെര്‍മിനസ്. ചാലിയത്തുനിന്ന് കോഴിക്കോട്ടേക്ക് റെയില്‍പ്പാത നീട്ടണമെന്ന് തീരുമാനിച്ചപ്പോഴാണ് റെയില്‍വേ സ്‌റ്റേഷന്‍ എവിടെയായിരിക്കണമെന്ന ചോദ്യമുയര്‍ന്നത്. സ്‌റ്റേഷന്‍ കോഴിക്കോട് ലൈറ്റ് ഹൗസിന് സമീപമായിരിക്കണമെന്ന് വില്യം ലോഗന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് എന്‍ജിനീയര്‍ ജോണ്‍സണ്‍ ഒരു സര്‍വേ നടത്തി. ആ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ:
''സര്‍, 12,50,097 ഉറുപ്പികയുടെ എസ്റ്റിമേറ്റാണ് ഞാനിവിടെ സമര്‍പ്പിക്കുന്നത്. സര്‍വ്വേ റിപ്പോര്‍ട്ടിന് കാലതാമസം വന്നുവെന്നത് ഞാനും സമ്മതിക്കുന്നു. ബേപ്പൂര്‍ മുതല്‍ കല്ലായ് വരെ പാത കടന്നുപോകുന്നത് തെങ്ങിന്‍തോട്ടങ്ങളിലൂടെയാണ്. ഇവയുടെ ഉടമകളെ കണ്ടെത്തുവാന്‍ വന്ന കാലതാമസമാണ് സര്‍വ്വേ റിപ്പോര്‍ട്ട് വൈകുവാന്‍ കാരണം. തെങ്ങിന്‍തോട്ടങ്ങള്‍ നശിക്കാതിരിക്കുവാനായി ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം ബേപ്പൂര്‍ രാജയുടെ ഉപേക്ഷിക്കപ്പെട്ട റോഡിലൂടെയും നമ്മുടെ കാളവണ്ടി റോഡിലൂടെയും പാത നീട്ടുക എന്നതാണ്. ഇപ്പോള്‍ നിലവിലുള്ള ചാലിയം സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിന്റെ വടക്കേ കരയില്‍നിന്നാണ് പാത ആരംഭിക്കുന്നത്. ഇത് കോഴിക്കോട് വലിയങ്ങാടി റോഡും ജയില്‍ റോഡും സന്ധിക്കുന്ന കവലവരെ നേരെ പോകുന്നു. പിന്നീട് വലിയങ്ങാടിയിലൂടെ കടലോരത്തെത്തും. അവിടെനിന്ന് കടലോരം വഴി വടക്കോട്ട് പോയി ലൈറ്റ്ഹൗസിന് സമീപം ചെന്നവസാനിക്കും. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ ഇവിടെയായിരിക്കണമെന്ന് വില്യം ലോഗന്‍ തീരുമാനിച്ചിരിക്കുന്നു. ചാലിയം പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തുനിന്നാരംഭിക്കുന്ന പുതിയ പാത പടിഞ്ഞാറ് ദിശയില്‍ 20 ചെയിന്‍ ദൂരത്ത് ചെന്നാല്‍ ബേപ്പൂര്‍ പുഴയിലെത്തും. ഇവിടെയൊരു പാലം നിര്‍മ്മിക്കേണ്ടതായുണ്ട്.



Read Full Story at

click here

Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy