Full Site Search  
Fri Jul 21, 2017 10:25:25 IST
PostPostPost Stn TipPost Stn TipUpload Stn PicUpload Stn PicAdvanced Search
Front Entrance - Outside; Large Station Board;
Front Entrance - Outside;
The+main+entrance+%28West+side%29
Large Station Board;
Close-up; Small Station Board;

CAN/Kannur Main (Cannanore) (4 PFs)
കണ്ണൂർ മെയിൻ     कण्णूर मैन

Track: Double Electric-Line

Type of Station: Regular
Number of Platforms: 4
Number of Halting Trains: 89
Number of Originating Trains: 11
Number of Terminating Trains: 11
Near Plaza junction, Station Road, Kannur Tel: 0497 2705555
State: Kerala
Elevation: 16 m above sea level
Zone: SR/Southern
Division: Palakkad (Palghat)
7 Travel Tips
CAN/Kannur Main (Cannanore) is in Recent News
Nearby Stations in the News

Rating: 4.4/5 (144 votes)
cleanliness - excellent (19)
porters/escalators - good (17)
food - good (17)
transportation - excellent (18)
lodging - excellent (18)
railfanning - excellent (17)
sightseeing - good (19)
safety - good (19)

Nearby Stations

CS/Kannur South 4 km     CQL/Chirakkal 4 km     VAPM/Valapattanam 7 km     PPNS/Pappinisseri 8 km     ETK/Etakkot 13 km     KPQ/Kannapuram 14 km     DMD/Dharmadam 17 km     TLY/Thalassery 21 km     PAZ/Payangadi 22 km     JGE/Jagannath Temple Gate 23 km    

Station News

Page#    Showing 1 to 20 of 239 News Items  next>>
Yesterday (20:27)  ജനറൽ കോച്ച് മുന്നിലോ പിന്നിലോ? (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 309011     
   Tags   Past Edits
Jul 20 2017 (20:27)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jul 20 2017 (20:27)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443

Posted by: MCPNBR~  413 news posts
ജനറൽ കോച്ച് മുന്നിലോ പിന്നിലോ? Thursday 20 July 2017 04:39 AM IST
by സ്വന്തം ലേഖകൻ
കണ്ണൂർ ∙ പാലക്കാട് വഴി ബെംഗളൂരുവിലേക്കു പോവുന്ന യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പുതുക്കിയതോടെ യാത്രക്കാർ വണ്ടി കയറാൻ നെട്ടോട്ടമോടേണ്ട സ്ഥിതി. റിസർവ് ചെയ്യാത്തവർക്കുള്ള ജനറൽ കോച്ച് മുൻപിലോ പിന്നിലോ എന്നറിയാതെ പ്ലാറ്റ്ഫോമിലൂടെ പരക്കംപായുകയാണു യാത്രക്കാർ.
ജനറൽ‌ കോച്ചുകൾ നാലെണ്ണമുണ്ടായിരുന്നതു രണ്ടായി ചുരുക്കിയതിനു പുറമെയാണു കോച്ചുകളുടെ സ്ഥാനവും തോന്നുംപടിയാക്കിയത്. ചില ദിവസങ്ങളിൽ രണ്ടു ജനറൽ കോച്ചുകളും ഏറ്റവും മുൻഭാഗത്താണെങ്കിൽ മറ്റു ദിവസങ്ങളിൽ രണ്ടും ഏറ്റവും പിന്നിലാണ്. യാത്രക്കാർ ജനറൽ
...
more...
കോച്ച് കണ്ടെത്താൻ ശരിക്കും നെട്ടോട്ടമോടണം.
പുറപ്പെടുന്ന സ്റ്റേഷനായതിനാൽ കണ്ണൂരിൽ ആളുകൾക്കു കോച്ച് കണ്ടെത്താൻ അത്യാവശ്യം സമയം കിട്ടുമെങ്കിലും ഇടയിലെ തലശ്ശേരി, വടകര തുടങ്ങിയ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് അതീവ ദുരിതമാണ്. മുൻപിലും പിന്നിലും ഓരോ കോച്ച് വീതമെങ്കിലും ഉണ്ടാവുമെന്ന വിശ്വാസത്തിൽ കാത്തുനിൽക്കുന്നവർ മറ്റേ അറ്റത്തേക്ക് ഓടിയെത്തുമ്പോഴേക്കു വണ്ടി വിടാറായിരിക്കും.
പ്രായമായവരും സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. തിരക്കിട്ട് ഓടിക്കയറുന്നതു മൂലമുള്ള അപകടസാധ്യത വേറെയും. ലേഡീസ് കോച്ച് ഇല്ലാത്തതിനാൽ സ്ത്രീകളും ജനറൽ കോച്ചുകളെയാണ് ആശ്രയിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു യശ്വന്ത്പുർ എക്സ്പ്രസ് അത്യാധുനിക എൽഎച്ച്ബി കോച്ചുകളുമായി സർവീസ് തുടങ്ങിയത്. എൽഎച്ച്ബി കോച്ചുകൾക്കു നീളം കൂടുതലായതിനാൽ വണ്ടിയുടെ നീളം കൂടാതിരിക്കാൻ രണ്ടു ജനറൽ‌ കോച്ചുകളും ലേഡീസ് കോച്ചും ഒഴിവാക്കുകയായിരുന്നു.
അതിനു ശേഷം ജനറൽ കോച്ചുകളിൽ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ചു വൈകിട്ടു കണ്ണൂരിൽ നിന്നു തുടങ്ങുന്ന യാത്രയിൽ. അതിനിടയിലാണു കോച്ചുകളുടെ സ്ഥാനം മാറ്റിയുള്ള പരീക്ഷണം.
ബെംഗളൂരുവിൽ നിന്നാണു യശ്വന്ത്പുർ‌ എക്സ്പ്രസിന്റെ കോച്ചുകൾ ക്രമീകരിക്കുന്നതെന്നും എൽഎച്ച്ബി കോച്ചുകൾ സ്ഥാനം മാറ്റി ഘടിപ്പിക്കാനുള്ള സംവിധാനം കണ്ണൂരിലില്ലെന്നും കണ്ണൂർ സ്റ്റേഷൻ അധികൃതർ പറഞ്ഞു.
കോച്ചുകൾ ഏതു ഭാഗത്താണെന്ന വിവരം കണ്ണൂർ സ്റ്റേഷനിൽ യാത്ര തുടങ്ങുന്നതിനു മുൻപ് അനൗൺസ് ചെയ്യുന്നുണ്ട്.
ജനറൽ കോച്ചുകളിൽ ഓരോന്നു വീതം മുൻപിലും പിന്നിലും ഘടിപ്പിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേയോടു ശുപാ‌ർശ ചെയ്തിട്ടുണ്ടെന്നും സ്റ്റേഷൻ അധികൃതർ അറിയിച്ചു.
Yesterday (20:27)  ജനറൽ കോച്ച് മുന്നിലോ പിന്നിലോ? (localnews.manoramaonline.com)
back to top
Other NewsSR/Southern  -  

News Entry# 309012     

Jul 16 2017 (09:05)  കണ്ണൂർ∙ കൂടുതൽ വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള എൽഎച്ച്ബി കോച്ചുകളുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ട്രെയിൻ സർവീസ് തുടങ്ങി. (localnews.manoramaonline.com)
back to top
Coach AugmentationsSR/Southern  -  

News Entry# 308591   Blog Entry# 2354089     
   Tags   Past Edits
Jul 16 2017 (09:05)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jul 16 2017 (09:05)
Train Tag: Kannur - Yesvantpur (Via Salem) Express/16528 added by MCPNBR~/261443

Posted by: MCPNBR~  413 news posts
കണ്ണൂർ∙ കൂടുതൽ വൃത്തിയും ഭംഗിയും സൗകര്യങ്ങളുമുള്ള എൽഎച്ച്ബി കോച്ചുകളുമായി കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ ആദ്യ ട്രെയിൻ സർവീസ് തുടങ്ങി. പാലക്കാട് വഴി ബെംഗളൂരുവിലേക്കു പോവുന്ന യശ്വന്ത്പുർ എക്സ്പ്രസ് ട്രെയിനാണു പൂർണമായും എൽ‌എച്ച്ബിയിലേക്കു മാറിയത്. ഇന്നലെ രാവിലെ ബെംഗളൂരുവിൽ നിന്ന് എൽ‌എച്ച്ബി കോച്ചുകളുമായാണു ട്രെയിൻ എത്തിയത്. വൈകിട്ടു മടക്കയാത്രയിൽ കണ്ണൂർ സ്റ്റേഷനിൽ നിന്നുള്ള ആദ്യ എൽഎച്ച്ബി സർവീസായി.
ചുവപ്പും ചാരനിറവും പെയിന്റടിച്ചു കാണാൻ ഭംഗിയുണ്ടെങ്കിലും പഴയ കോച്ചുകളാണു കണ്ണൂരിലെത്തിയതിൽ ഏറെയും എന്നു പരാതിയുണ്ട്. കോച്ചുകളുടെ നീളക്കൂടുതലാണ് എൽഎച്ച്ബിയുടെ പ്രധാന പ്രത്യേകത. ഇതുമൂലം പഴയ വണ്ടിയിലെ 24 കോച്ചുകളുടെ സ്ഥാനത്ത് ഇനി 18 കോച്ചുകൾ മാത്രം. വണ്ടി ഓടുമ്പോഴുള്ള ശബ്ദം കാര്യമായി അകത്തു കേൾക്കില്ലെന്ന പ്രത്യേകതയുമുണ്ട്.
ആധുനിക വാഷ്ബേസിൻ, മാലിന്യമിടാൻ എല്ലാ കോച്ചുകളിലും ഡസ്റ്റ് ബിൻ, അടച്ചിട്ടാലും പുറത്തെ കാഴ്ചകൾ കാണാൻ കോച്ചുകൾക്കു ചില്ലുവാതിൽ, ടോയ്‌ലറ്റുകൾക്കു ജനൽ തുടങ്ങിയവയുമുണ്ട്. എസി കോച്ചുകളിലും
...
more...
സ്‌‌‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകളിലും ബർത്തുകളുടെ എണ്ണം കൂടുതലാണ്. പക്ഷേ, റിസർവ് ചെയ്യാത്ത യാത്രക്കാർ‌ക്കു തിരിച്ചടിയായി ജനറൽ സീറ്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ജനറൽ കോച്ചുകൾ നാലെണ്ണമുണ്ടായിരുന്നതു രണ്ടായി ചുരുങ്ങി.
മാത്രമല്ല, രണ്ടു ജനറൽ കോച്ചുകളും വണ്ടിയുടെ മുൻഭാഗത്ത് എൻജിനും ജനറേറ്റർ വാനിനും പിന്നിലായാണ്. ട്രെയിനിന്റെ പിൻഭാഗത്ത് ഇനി ജനറൽ കോച്ച് ഇല്ല. ലേഡീസ് കംപാർട്മെന്റും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കോച്ചും എടുത്തുകളഞ്ഞു. വനിതകളെയും ഭിന്നശേഷിക്കാരെയും അവഗണിച്ചതിൽ ആദ്യദിവസം തന്നെ പ്രതിഷേധമുയർന്നിട്ടുണ്ട്.
ഏതാനും സ്‌‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകൾ ഒഴികെയുള്ളവ മറ്റേതോ വണ്ടിയിൽ ഓടിപ്പഴകിയവയാണ്. രണ്ടു ജനറൽ കോച്ചുകൾക്കും നാലു വർഷത്തെ പഴക്കമുണ്ട്. 2016 ഡിസംബറിൽ നിർമിച്ച ചില സ്‌‌‌‌‌‌‌‌‌‌ലീപ്പർ കോച്ചുകൾ മാത്രമാണു പുതിയതെന്നു പറയാവുന്നത്. 18 കോച്ചുകൾ മാത്രമേ ഘടിപ്പിക്കാവൂ എന്ന ന്യായം പറഞ്ഞ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ഇന്നലെ കണ്ണൂരിൽ നിന്നുള്ള ആദ്യയാത്രയിൽ ഒരു സ്‌‌‌‌‌‌‌‌‌ലീപ്പർ കോച്ച് അധികമായി ചേർക്കേണ്ടി വന്നു.
ഈ കോച്ച് വനിതകൾക്കായി മാറ്റി വയ്ക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. രണ്ടു ജനറൽ കംപാർട്മെന്റുകളിലും ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് 6.05–നു കണ്ണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിനിൽ കുറ്റിപ്പുറം വരെ സ്‌‌‌‌ലീപ്പർ ടിക്കറ്റെടുത്തു റിസർവേഷൻ കോച്ചുകളിൽ യാത്ര ചെയ്യാം.

1456 views
Jul 16 2017 (09:22)
imaravIndian^~   794 blog posts   314 correct pred (78% accurate)
Re# 2354089-1            Tags   Past Edits
When on earth it had 24 coaches ?

1459 views
Jul 16 2017 (09:29)
Rail Fanning~   2695 blog posts
Re# 2354089-2            Tags   Past Edits
There is a definite need to increase gen coaches in LHB trains. Not sure what is the logic by railways in reducing the gen coaches in these trains.
Hoping that more gen coaches will be added in the coming days

1400 views
Jul 16 2017 (10:12)
vipinpv   90 blog posts
Re# 2354089-3            Tags   Past Edits
No it never had 24 coaches, mostly to do with gradient it has to climb from Salem to Hosur

1427 views
Jul 16 2017 (10:17)
vipinpv   90 blog posts
Re# 2354089-4            Tags   Past Edits
2 EOG means two less coaches, also length of coaches is longer ? Again don't want to comment on Weekend rush, weekday rushes mostly seem to be intercity crowd like Kannur-Calicut etc. I have seen huge crowd getting down at calicut from Kannur-Yeswantpur run of the train.

1406 views
Jul 16 2017 (10:24)
MCPNBR~   2098 blog posts   101 correct pred (88% accurate)
Re# 2354089-5            Tags   Past Edits
Vartha onnu polippikkan ittatha...

1295 views
Jul 16 2017 (11:08)
MCPNBR~   2098 blog posts   101 correct pred (88% accurate)
Re# 2354089-6            Tags   Past Edits
Today at BAND

907 views
Jul 16 2017 (14:47)
2625A MAQ PGT Link Mangala Express*^~   417 blog posts
Re# 2354089-7            Tags   Past Edits
It's really pathetic reporting as far as Manorama is concerned. There should be some ethics which needs to be followed. 24 coaches..Lol.

706 views
Jul 16 2017 (18:36)
imaravIndian^~   794 blog posts   314 correct pred (78% accurate)
Re# 2354089-8            Tags   Past Edits
only manorama kochi has a good reporter who knows stuff..rest all of all newspaper are pathetic
Jul 14 2017 (10:52)  യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചിൽ ശുഭയാത്ര (localnews.manoramaonline.com)
back to top
Other NewsSWR/South Western  -  

News Entry# 308366     
   Tags   Past Edits
Jul 14 2017 (10:52)
Station Tag: Yesvantpur Junction/YPR added by MCPNBR~/261443

Jul 14 2017 (10:52)
Station Tag: Kannur Main (Cannanore)/CAN added by MCPNBR~/261443

Jul 14 2017 (10:52)
Train Tag: Kannur - Yesvantpur (Via Salem) Express/16528 added by MCPNBR~/261443

Jul 14 2017 (10:52)
Train Tag: Yesvantpur - Kannur Express (via Salem)/16527 added by MCPNBR~/261443

Posted by: MCPNBR~  413 news posts
യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചിൽ ശുഭയാത്രThursday
by സ്വന്തം ലേഖകൻ
ബെംഗളൂരു ∙ നാട്ടിലേക്ക് പോകാൻ പഴകി ദ്രവിച്ച കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ബെംഗളൂരു മലയാളികൾക്കായി പുത്തൻ എൽഎച്ച്ബി കോച്ചുകളെത്തി. സേലം വഴിയുള്ള യശ്വന്ത്പുര-കണ്ണൂർ പ്രതിദിന എക്സ്പ്രസ് (16527/ 16528) ട്രെയിനാണ് 14 മുതൽ എൽഎച്ച്ബി കോച്ചുകളുമായാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന പ്രതിദിന ട്രെയിനിൽ ആദ്യമായാണ് പൂർണമായും എൽഎച്ച്ബി കോച്ചുകൾ അനുവദിക്കുന്നത്. ഒരു എസി ടു ടയർ, രണ്ട് എസി ത്രിടയർ, 11 സെക്കൻഡ് ക്ലാസ് സ്‌ലീപ്പർ, രണ്ട് ജനറൽ കോച്ചുകളാണ് ട്രെയിനിലുള്ളത്.
പൂർണമായി
...
more...
സ്റ്റെയിൻലെസ് സ്റ്റീലിലാണ് പുതിയ കോച്ചുകൾ നിർമിച്ചിരിക്കുന്നത്. ജർമൻ കമ്പനി ലിങ്ക് ഹോഫ്മാൻ ബുഷ് ആണ് ഇവ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത കോച്ചുകളെ അപേക്ഷിച്ച് ഭാരക്കുറവ്, കൂടുതൽ സൗകര്യപ്രദമായ ഉൾഭാഗം, കുടിവെള്ളത്തിനായി വാട്ടർ ഡിസ്പെൻസറുകൾ, എൽഇഡി ലൈറ്റുകൾ, ബയോ ടോയ്‌ലറ്റുകൾ, കൂടുതൽ ചാർജർ പോയിന്റുകൾ ഇവയിലുണ്ടാകും.കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് ഇവ നിർമിക്കുന്നത്. ഒരു കോച്ചിന് രണ്ടരകോടിയാണ് നിർമാണ ചെലവ്.
Jul 12 2017 (22:25)  നാലാമനെത്തും ; നീണ്ടനാളത്തെ കാത്തിരിപ്പിനു വിരാമം (localnews.manoramaonline.com)
back to top
New Facilities/TechnologySR/Southern  -  

News Entry# 308202     
   Tags   Past Edits
Jul 12 2017 (22:25)
Station Tag: Kannur Main (Cannanore)/CAN added by Rise Above Reservation~/939187

Posted by: Rise Above Reservation~  146 news posts
കണ്ണൂർ ∙ നാലാം പ്ലാറ്റ്ഫോം നിർമാണത്തിനു ഫണ്ട് അനുവദിക്കപ്പെട്ടതോടെ, കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് അവസാനമാവുന്നത്. പുതിയ പ്ലാറ്റ്ഫോം നിലവിൽ വരുന്നതോടെ പാലക്കാട് ഡിവിഷനിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായി കണ്ണൂർ മാറും.നിലവിൽ മൂന്നു മുഴുനീള പ്ലാറ്റ്ഫോമുകളും ഒരു ചെറിയ പ്ലാറ്റ്ഫോമും കണ്ണൂർ സ്റ്റേഷനിലുണ്ടെങ്കിലും പല സമയത്തും ട്രെയിനുകൾ സ്റ്റേഷനിൽ പ്രവേശിക്കാൻ സ്ഥലമില്ലാതെ പുറത്തു നിർത്തിയിടേണ്ടി വരാറുണ്ട്.
മാത്രമല്ല, കൂടുതൽ സർവീസുകൾ കണ്ണൂരിൽ നിന്നു തുടങ്ങാനും കൂടുതൽ പ്ലാറ്റ്ഫോം ആവശ്യമാണ്. ട്രാക്കിനടിയിലൂടെയുള്ള സബ് വേ, പാളങ്ങളിലെ വിസർജ്യ മാലിന്യപ്രശ്നം പരിഹരിക്കാനുള്ള ഏപ്രൺ എന്നിവയുടെ പണി നടക്കുമ്പോൾ കണ്ണൂർ സ്റ്റേഷൻ വഴിയുള്ള ഗതാഗതം പൂ‍ർണമായി തടസ്സപ്പെടാതിരിക്കാനും നാലാം പ്ലാറ്റ്ഫോം അത്യാവശ്യം തന്നെ.
6.45 കോടി രൂപയാണു കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 2020നു മുൻപു നാലാം പ്ലാറ്റ്ഫോം നിർമാണം പൂർത്തിയാക്കാനാണു പദ്ധതിയിടുന്നത്. പദ്ധതിയുടെ രൂപകൽപനയ്ക്കും ആസൂത്രണത്തിനും സമയമെടുക്കുമെന്നും നിർമാണം അടുത്ത വർഷം
...
more...
തുടങ്ങാനാണ് ആലോചനയെന്നും റെയിൽവേ ഡിവിഷനൽ മാനേജർ ഈ വർഷമാദ്യം കണ്ണൂർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ വ്യക്തമാക്കിയിരുന്നു.
നാലാം പ്ലാറ്റ്ഫോം നല്ലതു തന്നെ,പക്ഷേ! നാലാം പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായാലും കണ്ണൂർ സ്റ്റേഷൻ വികസനം പൂർണമാവണമെങ്കിൽ അടിയന്തരമായി നടപ്പാക്കേണ്ട മറ്റു ചില പ്രവൃത്തികളുമുണ്ട്. പാളങ്ങളിലെ മാലിന്യപ്രശ്നമാണ് അതിലൊന്ന്. ആരോഗ്യമുള്ള സമൂഹത്തിനു തന്നെ അപമാനകരമായ തരത്തിലാണു ട്രെയിനുകളിലെ ശുചിമുറികളില്‍ നിന്നു വിസർജ്യമുൾപ്പെടെയുള്ള മാലിന്യങ്ങൾ പാളങ്ങളിലേക്കു തുറന്നു വിടുന്നത്.ഈ പാളങ്ങൾക്കു തൊട്ടടുത്തായാണു സ്റ്റേഷനിലെ ആഹാരവിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും.
മാലിന്യങ്ങൾക്കു മുകളിൽ കുമ്മായപ്പൊടി വിതറുന്നതു പോലുള്ള ശുചീകരണം മാത്രമേ പാളത്തിൽ ഇപ്പോൾ നടത്താൻ സംവിധാനമുള്ളൂ. ട്രാക്കിന്റെ ഉൾവശം യഥാസമയം വൃത്തിയാക്കാൻ സഹായിക്കുന്ന ഏപ്രൺ സംവിധാനം ഉടൻ സ്ഥാപിക്കുമെന്നു രണ്ടു വർഷം മുമ്പു റെയിൽവേ അധികൃതർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. മൂന്നാം പ്ലാറ്റ്ഫോമിലെ തിക്കും തിരക്കും കുറയ്ക്കാൻ സ്ഥാപിക്കുന്ന സബ് വേയുടെ നിർമാണവും എങ്ങുമെത്തിയിട്ടില്ല.ലിഫ്റ്റും പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്. കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനും പിറ്റ് ലൈൻ വേണം. കിഴക്കോ പടിഞ്ഞാറോ ?
കണ്ണൂർ റെയിൽവേ സ്റ്റേഷനു കിഴക്കുഭാഗത്തു കവാടവും ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചത് ഏറെ പ്രതീക്ഷ പകർന്നെങ്കിലും പടിഞ്ഞാറു ഭാഗത്തെ തിരക്കു കുറയ്ക്കാൻ അതു കൊണ്ടും കഴിഞ്ഞിട്ടില്ല.റിസർവേഷൻ കൗണ്ടർ ഇപ്പോൾ കിഴക്കേകവാടത്തിലെ കെട്ടിടത്തിലാണെങ്കിലും ജനറൽ ടിക്കറ്റ് കൗണ്ടറിൽ കൂടുതൽ ആളുകളെത്തുന്നതു പടിഞ്ഞാറു ഭാഗത്തു തന്നെയാണ്. ടിക്കറ്റെടുക്കുന്നതിനു മുമ്പു ട്രെയിനുകളുടെ സമയവിവരം അറിയണമെങ്കിൽ മേൽപ്പാലം കയറിയിറങ്ങി മറുവശത്തു പോയി വരേണ്ട സ്ഥിതിയാണ്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒറ്റനോട്ടത്തിൽ ∙ വാർഷിക വരുമാനം (2014– 15ലെ വാർഷിക റിപ്പോർട്ട് പ്രകാരം) 63 കോടി രൂപ. ∙ പ്രതിദിനം വന്നു പോവുന്ന ശരാശരി യാത്രക്കാർ– 19,894.
PrintClose
Page#    Showing 1 to 20 of 239 News Items  next>>

Scroll to Top
Scroll to Bottom

Go to Desktop site
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.