Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

Rockfort Express: திருச்சி அவனது கோட்டை, இரவில் சென்னை வரை வேட்டை, அவன் தான் மலைக்கோட்டை. - Vijay Baradwaj

Search Forum
<<prev entry    next entry>>
Blog Entry# 1225648
Posted: Sep 27 2014 (09:11)

2 Responses
Last Response: Sep 27 2014 (10:07)
General Travel
5124 views
0

Sep 27 2014 (09:11)   PTB/Pattambi (2 PFs)
 
Sooraj
Sooraj   133 blog posts
Entry# 1225648            Tags  
വികസന പ്രതീക്ഷയ്ക്ക് മങ്ങലേറ്റ് പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍
--------------------------------------------------------------------
പട്ടാമ്പി: 150 വര്‍ഷത്തിലധികം പഴക്കമുള്ള പട്ടാമ്പി റെയില്‍വേസ്റ്റേഷന്‍വികസനം ഇപ്പോഴും കടലാസിലൊതുങ്ങുന്നു. പ്രധാനവണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കാതെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താതെയും റെയില്‍വേസ്റ്റേഷന്‍ ഇന്ന് പരാധീനതകളുടെ നടുവിലാണ്. വിശാലമായ സ്റ്റേഷന്‍പരിസരം മാലിന്യം നിറഞ്ഞും കാടുപിടിച്ചും കിടക്കുന്ന അവസ്ഥയിലാണ്.
ടൈംടേബിള്‍കമ്മിറ്റി ശുപാര്‍ശചെയ്തിട്ടും എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്, വെസ്റ്റ്‌കോസ്റ്റ് എക്‌സ്​പ്രസ്, കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്​പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ചില്ല. പട്ടാമ്പി-ഷൊറണൂര്‍ പാതയിരട്ടിപ്പിച്ചാല്‍ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കാമെന്ന റെയില്‍വേ ജനറല്‍മാനേജരുടെ വാഗ്ദാനവും പാഴായി. മംഗലാപുരം-പാലക്കാട്-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി തുടങ്ങിയപ്പോഴും പട്ടാമ്പിയെ റെയില്‍വേഭരണകൂടം അവഗണിച്ചു.
പാത
...
more...
ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ ചില എക്‌സ്​പ്രസ്സുകള്‍ കാരക്കാട് ക്രോസിങ്ങിനായി പിടിച്ചിടുന്നത് ഒഴിവായപ്പോള്‍ വെട്ടിലായത് പട്ടാമ്പിയിലെ യാത്രക്കാരാണ്. വൈകുന്നേരം കോഴിക്കോട്ഭാഗത്തുനിന്ന്, പട്ടാമ്പി സ്റ്റോപ്പില്ലാത്ത ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സുകളില്‍ കാരക്കാട് ഇറങ്ങി പട്ടാമ്പിയിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഷൊറണൂരിലിറങ്ങി പട്ടാമ്പിയിലേക്ക് വരണം.
പട്ടാമ്പിയില്‍നിന്ന് രാവിലെ 7.10 ന് തൃശ്ശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പോയാല്‍ കോഴിക്കോട്ഭാഗത്തേക്ക് 10.45 ന് ഏറനാട് എക്‌സ്​പ്രസ് മാത്രമേയുള്ളൂ. ഇതുപോലെ കോഴിക്കോട്‌നിന്ന് 1.15 ന് കോയമ്പത്തൂര്‍ പാസഞ്ചര്‍ പോയാല്‍ പട്ടാമ്പി നിര്‍ത്തുന്നവണ്ടി 5.25 ന് കോഴിക്കോട്‌നിന്നുള്ള ചെന്നൈ മെയില്‍ മാത്രമേയുള്ളൂ. ഇവിടെയാണ് പട്ടാമ്പിയില്‍ ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സുകളുടെ സ്റ്റോപ്പിന്റെ പ്രസക്തി.
വനിതകള്‍ക്കുവേണ്ടിയുള്ള പ്രതീക്ഷാലയം, ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലഘുഭക്ഷണശാല ഇതൊക്കെ പട്ടാമ്പിസ്റ്റേഷന് അനിവാര്യമാണ്. സാമൂഹ്യവിരുദ്ധരുടെയും കള്ളന്മാരുടെയും ശല്യം ഒഴിവാക്കാന്‍ ആര്‍.പി.എഫ്. ഔട്ട്‌ലെറ്റ് അത്യാവശ്യമാണ്. റിസര്‍വേഷന്‍ സൗകര്യം വൈകുന്നേരം 4 മണിയില്‍നിന്ന് 8 മണിവരെ വര്‍ധിപ്പിക്കുകയും വേണം. പ്ലൂറ്റ്‌ഫോമില്‍ കുറ്റമറ്റ റൂഫിങ്ങും കൂടുതല്‍ ഇരിപ്പിടങ്ങളും അത്യാവശ്യമാണ്. ഇന്‍ഫര്‍മേഷന്‍ നല്‍കാന്‍ ക്ലൂക്ക് ഇല്ലാത്തതും പോരായ്മയാണ്.
റെയില്‍വേസ്റ്റേഷന്റെ തെക്കുഭാഗത്ത് പഴയ ഗുഡ്‌സ് ഷെഡ്ഡ് പരിസരത്താണ് പട്ടാമ്പിയിലെ ഏറെ മാലിന്യങ്ങളും തള്ളുന്നത്. ഇവിടെയാണ് പലരും മലമൂത്രവിസര്‍ജനം നടത്തുന്നതും. പൊന്തക്കാടുപിടിച്ചുകിടക്കുന്ന സ്ഥലങ്ങളും ഏറെയാണ്.
ശനിയാഴ്ചമുതല്‍ ദേശീയ ശുചിത്വവാരത്തോടനുബന്ധിച്ച് പട്ടാമ്പിസ്റ്റേഷനും പരിസരവും മറ്റും റെയില്‍വേ അധികൃതരും ട്രാക്ക് മെയിന്റനന്‍സ്, ക്ലൂനിങ് ഡിപ്പാര്‍ട്ടുമെന്റുകളും ശുചീകരണം നടത്തുകയാണ്. ശ്രീപതി കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, പഞ്ചായത്ത് തുടങ്ങിയവരുടെ സഹകരണവും ശുചീകരണത്തിനുണ്ട്.

Translate to English
Translate to Hindi

4011 views
0

Sep 27 2014 (10:04)
BarBossa^~
BarBossa^~   5072 blog posts
Re# 1225648-1              
Stops will only be provided, if the station is upgraded
Translate to English
Translate to Hindi

4004 views
0

Sep 27 2014 (10:07)
G_I_P_R^~
G_I_P_R^~   7212 blog posts
Re# 1225648-2              
Oru ICE engilum nirthanamaayirunnu.......stationil oru saukaryangalum illa appol vandikal engane nirthaanaakum.
Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy