Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

The window of a train is more entertaining than TV - Kirti Solanki

Search Forum
<<prev entry    next entry>>
Blog Entry# 1534727
Posted: Jul 07 2015 (21:08)

26 Responses
Last Response: Aug 09 2015 (20:59)
General Travel
5850 views
7

Jul 07 2015 (21:08)   CAN/Kannur (Cannanore) (4 PFs)
 
MCPNBR~
MCPNBR~   4919 blog posts
Entry# 1534727            Tags  
Lack of platforms. Difficult to operate the services. PGT division is not interested to provide additional facilities. - A report from Mathrubhumi.
Translate to English
Translate to Hindi

21 Posts

929 views
0

Jul 28 2015 (21:20)
MCPNBR~
MCPNBR~   4919 blog posts
Re# 1534727-22              
The issue is there are some pre-determined notions or practices. Will do only according to that. 16517 is a small train and can very well fit in the same line with 16527.
Translate to English
Translate to Hindi

927 views
0

Jul 29 2015 (19:13)
MCPNBR~
MCPNBR~   4919 blog posts
Re# 1534727-23              
കണ്ണൂര്‍: 105 തീവണ്ടികള്‍ വന്നുപോകുന്ന കണ്ണൂര്‍ സ്റ്റേഷന്‍. അഞ്ച് എക്‌സ്!പ്രസ് വണ്ടിയും ആറ് ലോക്കല്‍ വണ്ടിയുമായി 11 തീവണ്ടികള്‍ സര്‍വീസ് തുടങ്ങുന്ന കേന്ദ്രം. നിലവിലുള്ള സൗകര്യങ്ങളില്‍ ഇനി ഒരുവണ്ടിപോലും കണ്ണൂരില്‍നിന്ന് സര്‍വീസ് തുടങ്ങാന്‍ പറ്റില്ല. വണ്ടികള്‍ നിര്‍ത്തിയിടാനുള്ള ട്രാക്കില്ലാത്തതും നാലാം പ്ലാറ്റ്‌ഫോമില്ലാത്തതും വണ്ടികളുടെ സര്‍വീസ് കൂട്ടുന്നതിന് തടസ്സമാണ്.
തീവണ്ടികളുടെ അറ്റകുറ്റപ്പണി നടത്താന്‍ പിറ്റ്‌ലൈനില്ലാത്ത പ്രശ്‌നവും സമീപകാല ഭാവിയില്‍ കണ്ണൂരിനെയും റെയില്‍വേയെയും ബുദ്ധിമുട്ടിലാക്കും. നിലവില്‍ ഷൊറണൂരും മംഗലാപുരവുമാണ് പാലക്കാട് ഡിവിഷനുകീഴില്‍ തീവണ്ടി അറ്റകുറ്റപ്പണി നടത്താന്‍ പിറ്റ്‌ലൈനുള്ളത്. മംഗലാപുരം സമീപകാലഭാവിയില്‍ കൊങ്കണിലേക്ക് ലയിപ്പിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാല്‍ പാലക്കാട് ഡിവിഷന് കിഴക്കുഭാഗത്ത് വടക്കേമലബാറില്‍ പിറ്റ്‌ലൈനില്ലാത്ത സ്ഥിതിവരും. പിറ്റ്!ലൈന്‍ സ്ഥാപിക്കാന്‍ ഏറ്റവും കൂടിയ സാധ്യതയുള്ള സ്ഥലമാണ് കണ്ണൂര്‍.
വിമാനത്താവളവും മറ്റും വരുന്ന സാഹചര്യത്തില്‍ ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും മുന്നില്‍ക്കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കണ്ണൂരില്‍ നടത്തേണ്ടത്. നാലാം പ്ലാറ്റ്‌ഫോമും പിറ്റ്‌ലൈനും കിഴക്കേകവാടം വികസനവും വിശാലമായ വാഹന പാര്‍ക്കിങ് സംവിധാനവുമാണ്
...
more...
അതില്‍ ഏറ്റവും പ്രധാനം. കൂടുതല്‍ വണ്ടികള്‍ കണ്ണൂരില്‍നിന്ന് തുടങ്ങണമെങ്കില്‍ നാലാം പ്ലാറ്റ്‌ഫോം കൂടിയേതീരൂ.
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ മുമ്പ് കണ്ണൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഈ കാര്യം ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കണ്ണൂരില്‍ ഇപ്പോള്‍ നാലാം പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്നുപറഞ്ഞ് ഒഴിയുകയാണ് അദ്ദേഹം ചെയ്തത്. അതേസമയം നാലാം പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കൂടെയുണ്ടായിരുന്ന റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ശ്രമിച്ചിട്ടുമില്ല.
നാലാം പ്ലാറ്റ്!ഫോമിനൊപ്പം താവക്കര റെയില്‍വേപ്പാലം പൂര്‍ണരീതിയില്‍ പ്രവൃത്തിനടത്തുകയും വേണം. നിലവില്‍ അത് പ്ലാന്‍ അനുസരിച്ചുള്ള പൂര്‍ത്തീകരണം വരുത്തിയിട്ടില്ല. മൂന്നുലൈനാണ് പാലത്തിലൂടെ കടന്നുപോകുന്നത്. ഒന്നോ രണ്ടോ ലൈന്‍കൂടി കൂട്ടാനും അവിടെ സൗകര്യമുണ്ട്.
പ്ലാറ്റ്‌ഫോമുള്ള മൂന്ന് ട്രാക്കുകള്‍ കൂടാതെ വണ്ടികള്‍ നിര്‍ത്തിയിടാനും മറ്റുമായി നാല് ലൈനുകള്‍ വേറെയുമുണ്ട്. ഇതുവഴിയാണ് ചിലപ്പോള്‍ ചരക്കുവണ്ടികള്‍ കടത്തിവിടുക. കിഴക്കേകവാടം വന്നതോടെ നാലാംപ്ലാറ്റ്‌ഫോം ഒഴിവാക്കാനാവാത്ത ആവശ്യമായിട്ടുണ്ട്.
ഒന്നിലധികം വണ്ടികള്‍ ഒരേസമയം എത്തിയാല്‍ നിര്‍ത്തിയിടാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണിപ്പോള്‍. ഒരു ട്രാക്കില്‍ത്തന്നെ രണ്ടുവണ്ടികള്‍ പിടിച്ചിടേണ്ടിവരും. ഇതൊക്കെ വണ്ടികളുടെ സമയം വൈകാനിടയാക്കും.
ജില്ലയിലെ എം.പി.മാരും എം.എല്‍.എ.മാരും ആഞ്ഞുപിടിച്ചാല്‍ നാലാം പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കാനാവും. കിഴക്കേകവാടം വികസിക്കുന്നതിനൊപ്പം പുതുതായൊരു പ്ലാറ്റ്‌ഫോം കൂടി കണ്ണൂരിനുണ്ടാവണമെന്ന നിര്‍ബന്ധബുദ്ധിയോടെ ശ്രമിച്ചാല്‍ ഉറപ്പായും അത് നടക്കും. പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത ഉന്നത റെയില്‍വേ അധികാരികളെ ബോധ്യപ്പെടുത്താന്‍ എം.പി.മാര്‍ക്ക് സാധിച്ചാല്‍ ഫലം അനുകൂലമാകും.
സ്റ്റേഷന്റെ വികസനം ഇനി കിഴക്കേകവാടം കേന്ദ്രീകരിച്ചാണ് വേണ്ടത്. എല്ലാ ഭാഗത്തുനിന്നുമുള്ള ആളുകള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ രണ്ട് അടിപ്പാലങ്ങള്‍ ഒഴിവാക്കി പൈട്ടന്ന് എത്താനാവുന്ന കേന്ദ്രം കൂടിയാണിത്. നാലാം പ്ലാറ്റ്‌ഫോം വന്നില്ലെങ്കില്‍ ഈ കവാടത്തിന് ഒരു പ്രസക്തിയുമില്ലാതാകും. ആളുകള്‍ പഴയപടി ഫുട്ട് ഓവര്‍ബ്രിഡ്ജ് വഴി കയറിയിറങ്ങി കഷ്ടപ്പെട്ട് മറ്റു പ്ലാറ്റ്‌ഫോമുകളിലേക്കെത്തണം.
ഒരേസമയം മൂന്ന് പ്ലാറ്റ്‌ഫോമിലും വണ്ടിയെത്തിയാല്‍ സ്റ്റേഷന്‍ പൂരപ്പറമ്പ് പോലെ നിറഞ്ഞുകവിയും. പിന്നെയൊരു നെട്ടോട്ടമാണ് കാണാനാവുക. പാലത്തിലൂടെ തിങ്ങിഞെരുങ്ങിയാണ് യാത്രക്കാര്‍ മറുപുറമെത്തേണ്ടത്.
ഏറെക്കാലത്തെ മുറവിളിക്കുശേഷം എസ്‌കലേറ്റര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും തറക്കല്ലിട്ടതല്ലാതെ പണി തുടങ്ങിയിട്ടില്ല. സ്റ്റേഷന്റെ തെക്കുഭാഗത്തെ ഫുട്ട് ഓവര്‍ബ്രിഡ്ജിനോട് ചേര്‍ന്നാണ് എസ്‌കലേറ്റര്‍ സ്ഥാപിക്കുക.
രണ്ടും മൂന്നും പ്ലാറ്റ്‌ഫോമിലെത്തി മൂത്രശങ്ക തോന്നിയാലാവട്ടെ വലഞ്ഞതുതന്നെ. ഒരു മൂത്രപ്പുരപോലും രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലില്ല.
ഏകദേശം 15,000 യാത്രക്കാര്‍ ദിവസവും വന്നുപോകുന്ന സ്റ്റേഷനില്‍ ആവശ്യത്തിന് മൂത്രപ്പുരയും കക്കൂസുമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രണ്ടാം പ്ലാറ്റ്‌ഫോമില്‍ രണ്ടുമുറിയുള്ള മൂത്രപ്പുരയുടെ നിര്‍മാണം തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.
( നാളെ 'സുരക്ഷ പത്ത് വര്‍ഷം പിന്നില്‍')
click here

Translate to English
Translate to Hindi

1656 views
0

Jul 31 2015 (21:45)
MCPNBR~
MCPNBR~   4919 blog posts
Re# 1534727-24              
പരാധീനതകളുടെ പാളങ്ങളില്‍ കണ്ണൂര്‍ സ്റ്റേഷന്‍ click here
റെയില്‍വേ കിഴക്കേകവാടം വികസനത്തിന് എം.എല്‍.എ.ഫണ്ടുപയോഗിക്കുന്നതിന് വിലക്ക്‌ click here
Translate to English
Translate to Hindi

973 views
0

Jul 31 2015 (22:01)
Shuhaib Shamsudheen~   797 blog posts
Re# 1534727-25              
PGT only focused in CLT development..
There is no proper passenger amenities in MAJN.
Before asking for 4th platform at CAN, we should raise our voice for completing the interlocking of pf#2&#3. And establishing washable aprons.
Translate to English
Translate to Hindi

1248 views
0

Aug 09 2015 (20:59)
MCPNBR~
MCPNBR~   4919 blog posts
Re# 1534727-26              
റെയില്‍വേ പ്ലാറ്റ്‌ഫോം നിലം തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് തുടങ്ങി
റെയില്‍വേയുടെ പാച്ച് വര്‍ക്ക് യാത്രക്കാരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ആരോപണമുണ്ട്.
click here
Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy