Spotting
 Timeline
 Travel Tip
 Trip
 Race
 Social
 Greeting
 Poll
 Img
 PNR
 Pic
 Blog
 News
 Conf TL
 RF Club
 Convention
 Monitor
 Topic
 #
 Rating
 Correct
 Wrong
 Stamp
 PNR Ref
 PNR Req
 Blank PNRs
 HJ
 Vote
 Pred
 @
 FM Alert
 FM Approval
 Pvt

RailCal app

site support

Poorva Express: हुगली सी बहती तेरी चाल है पूर्वा तू बेमिसाल है - Keshav Singh

Search Forum
<<prev entry    next entry>>
Blog Entry# 974536
Posted: Jan 25 2014 (12:39)

1 Responses
Last Response: Jan 25 2014 (13:06)
General Travel
1219 views
0

Jan 25 2014 (12:39)  
 
svmkumar
svmkumar   1 blog posts
Entry# 974536              
റെയില്‍ യാത്രയിലെ കല്ലുകടി
അപൂര്വെമായി മാത്രം തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഞാന്‍ ഈയിടെ ജനശതാബ്ദി എക്സ്പ്രെസില്‍ നടത്തിയ ഒരു യാത്രയാണ് ഈ കുറിപ്പിനുള്ള പ്രചോദനം. (ഇത് വേണാട്നും പരശുരാമിനും ബാധകം തന്നെ.) വളരെ കുറച്ചു സ്ടോപ്പുകളില്‍ വളരെ കുറച്ചു സമയം നിര്ത്തി് യാണ് ഈ തീവണ്ടി ഇത്ര അധികം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കുന്നത്. തുടക്കത്തിലും ഒടുക്കത്തിലും ഒഴിച്ചുള്ള സ്റ്റേഷനുകളില്‍ വണ്ടി നിര്ത്തു മ്പോള്‍ രണ്ടു കൂട്ടം ആളുകളെ നമുക്ക് കാണാം. ഒരു കൂട്ടര്‍ തീവണ്ടിക്കുള്ളില്‍ നിന്നു എത്രയും പെട്ടെന്നു പുറത്തു കടക്കാനായി മല്സ്രബുദ്ധിയോടെ ശ്രമിക്കുന്നു. മറ്റൊരു കൂട്ടര്‍ അതേ ആവേശത്തോടെ അഹമഹമികയാ വണ്ടിക്കുള്ളിലേക്കു ഇരച്ചു കയറാന്‍ പണിപ്പെടുന്നു. ഇത് ഏതാണ്ട് എല്ലാ ബോഗികളിലും എല്ലാ വാതിലിനടുത്തും കാണാം. ഈ യുദ്ധം 3,5,7 മിനിറ്റിനുള്ളില്‍ തീര്ക്കു കയും വേണം. നൂറുപേര്‍ ഇരിക്കുന്ന ബോഗിയില്‍ നിന്നു അന്പ തു പേര്‍ ഇറങ്ങുകയും അത്രയും പേര്‍ കയറുകയും ചെയ്യുമ്പോള്‍ സമയം തികയാതെ വരാന്‍ സാദ്ധ്യതയുണ്ട്. ഇടുങ്ങിയ വാതിലിലൂടെ കൈകളില്‍ കുഞ്ഞും തോളില്‍ കനത്ത സഞ്ചിയും ആയി വയോജനങ്ങള്‍ ഉള്പ്പെളടെ ഉള്ളവര്‍ മനപ്പൂര്വചമല്ലാത്ത ഒരു സംഘര്ഷോത്തില്പ്പെളടുന്നു. ഓരോ ബോഗിയുടെയും പ്ലാറ്റ്ഫോര്മ് വശത്തുള്ള രണ്ടു വാതിലുകളില്‍ ഓരോന്ന് കയറാനും
...
more...
ഇറങ്ങാനും ആയി മാറ്റിവച്ചാല്‍, നേര്ക്കു നേരെ ഉള്ള ഈ ഏറ്റുമുട്ടലിന് പകരം ക്രമമായ ഒരു പ്രവാഹം സൃഷ്ട്ടിക്കാന്‍ കഴിയും. ഒരു വാതിലിലൂടെ ഇറങ്ങുന്ന യാത്രക്കാര്ക്ക്ി പ്രതിബന്ധമില്ലാതെ തുടരാം. മുഴുവന്‍ ആളുകളും ഇറങ്ങുന്നത് വരെ അക്ഷമരായി നില്ക്കാമതെ, മറുവാതിലിലൂടെ കയറാനുള്ളവര്ക്ക് അകത്തേക്ക് പ്രവേശിക്കാം. ഇത് നടപ്പിലാക്കാന്‍, ഈ വാതിലുകളില്‍ ഇന്‍, എന്ട്രി്, സ്വാഗതം എന്നു സൂചന നല്കാം. ബോഗിക്കകത്തും ഇതുപോലെ പുറത്തേക്കുള്ള വഴി ഏത് അറ്റത്താണെന്നു വെളിവാക്കുന്ന ഔട്ട്, എക്സിറ്റ്, നന്ദി വീണ്ടും വരിക തുടങ്ങിയ ഏതെങ്കിലും സൂചന നല്കാം. അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ നൂറു ശതമാനം സാക്ഷരരായ നമുക്ക് അച്ചടക്കത്തിലൂടെ യാത്ര കൂടുതല്‍ സുഖകരം ആക്കാം.
പിന്‍ കുറിപ്പു: തറയില്‍ ഉറപ്പിച്ച പാളങ്ങളില്‍ ഓടുന്ന തീവണ്ടിയിലേക്ക് സ്ഥിരമായി നിര്മ്മിറച്ച പ്ലാറ്റ്ഫോമില്‍ നിന്നു പ്രവേശിക്കാന്‍ യാത്രികര്‍ രണ്ടു പടി കയറണമെന്ന് റെയില്വോ നിര്ബൂന്ധിക്കരുത്. നിര്ബാ ധം നടന്നു കയറാന്‍ പാകത്തിന് പ്ലാറ്റ്ഫോം ക്രമീകരിക്കാന്‍ വേണ്ട ഗവേഷണം നടത്തണം. ടൈല്സുംന മാറ്ബിളും ഗ്രാനൈറ്റും ഇടുന്നതോടൊപ്പം ഈ ഒരു പരിഷ്ക്കാരം ഞാന്‍ സ്വപ്നം കാണുന്നു.
മോഹന്‍ കുമാര്‍, പട്ടം.

Translate to English
Translate to Hindi

1088 views
1

Jan 25 2014 (13:06)
HAREESHMANGALAM~
HAREESHMANGALAM~   4442 blog posts
Re# 974536-1              
Nice write-up. Liked the usage 'അഹമഹമികയാ'
The passengers who wanted to rush inside the train, before those getting down from it was always there. Like someone who faced this issue told earlier 'I can get down only from this train, while you (who want to rush in) can board other trains too'.
Translate to English
Translate to Hindi
Scroll to Top
Scroll to Bottom
Go to Desktop site
Important Note: This website NEVER solicits for Money or Donations. Please beware of anyone requesting/demanding money on behalf of IRI. Thanks.
Disclaimer: This website has NO affiliation with the Government-run site of Indian Railways. This site does NOT claim 100% accuracy of fast-changing Rail Information. YOU are responsible for independently confirming the validity of information through other sources.
India Rail Info Privacy Policy