കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് ട്രാക്കിലെ മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഡിവിഷണല്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതിയയച്ചു. കണ്ണൂര്‍ സ്റ്റേഷനില്‍ അനുഭവപ്പെടുന്ന മാലിന്യപ്രശ്നം അതിരൂക്ഷമാണ്. ഇതിന് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞതല്ലാതെ റെയില്‍വേ നടപടി സ്വീകരിച്ചില്ല. യാത്രക്കാരുടെയും ജീനക്കാരുടെയും ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന മാലിന്യപ്രശ്നത്തിന് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സ്റ്റേഷനില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന് പ്രസിഡന്റ് രാജേഷ് കൊല്ലറേത്ത്, സെക്രട്ടറി പി.കെ.ബൈജു എന്നിവര്‍ അറിയിച്ചു. അടുത്ത ദിവസംതന്നെ ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യം ബോധ്യപ്പെടുത്തും. റെയില്‍വേ ഡിവിഷണല്‍ മാനേജര്ക്കുംഇതുസംബന്ധിച്ച് പരാതി അയക്കും. യാത്രക്കാരെ വെല്ലുവിളിക്കുന്ന നിലപാടാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും അസോസിയേഷന് ആരോപിച്ചു
click here